‘മമ്മൂക്കയുടെ കാലുതൊട്ട് പാർവ്വതി’  : ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടിയും പാർവതിയും- വിഡിയോ.

സൂപ്പർ താരങ്ങളുടെ ഫാൻസ്‌ പലപ്പോഴും വളരെ മോശമായി പെരുമാറാറുണ്ട്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുമ്പോഴായിരുന്നു നടി പാർവതി കസബ സിനിമയെ കുറിച്ച് പരാമർശം നടത്തിയതും സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് വളരെ മോശപ്പെട്ട അനുഭവം നടിക്ക് നേരിടേണ്ടി വന്നത്.
ഫാൻസ്‌ നടിയെ അപമാനിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ  ഫാൻസ്‌ പ്രവർത്തികളൊന്നും മമ്മൂട്ടിയുടെയും പാർവതിയുടെ സൗഹൃദത്തെ കോട്ടം പറ്റിയില്ല.
ഈ വർഷത്തെ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് ഇന്നലെ അങ്കമാലി അഡ്ലക്സ്‌ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുകയുണ്ടായി. അവാർഡ് നിശയിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നടി പാർവതിക്ക് സമ്മാനിച്ചത് നമ്മുടെ സ്വന്തം മമ്മൂക്കയാണ്
കസബ എന്ന മമ്മൂട്ടി ചിത്രത്തിനെതിരെയുള്ള പരാമർശങ്ങൾ കാരണം  ഫാൻസും പാർവതിയും തമ്മിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. തെറ്റിന് മാപ്പു പറയാൻ തയ്യാറാവാതെ ഇരിക്കുകയും കൂടുതൽ വിവാദപരാമർശങ്ങൾ നടത്തുകയും ചെയ്തതോടു കൂടി പർവതിക്കെതിരെ ഒരുപാട് സൈബർ ആക്രമണങ്ങളും ഉണ്ടായി. 

എന്നാൽ വിവാദങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. അവാർഡ് സമ്മാനിച്ചതു മാത്രമല്ല, പാർവതിക്കെതിരായി കൂവിയ ആരാധകരോട് മിണ്ടാതിരിക്കാൻ പറയാനും മമ്മൂക്ക മടി കാണിച്ചില്ല.

Noora T Noora T :