മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ വക കിടിലം സർപ്രൈസ് വരുന്നു !!!

2018 ബിഗ് ബജറ്റ് ചിത്രങ്ങളുടെ വർഷമാണ്.മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ആരാധകർ കാത്തിരിക്കുകയാണ്. സാമൂതിരിയുടെ പടത്തലവന്‍മാരുടെ പരമ്പരയായ കുഞ്ഞാലി മരക്കാരിലെ നാലാമന്റെ കഥയാണ് സന്തോഷ് ശിവന്റെ സംവിധാനത്തില്‍ സിനിമയാകുന്നത്.

kunjali_Marakkarസന്തോഷ് ശിവന്റെ തിരക്കുകള്‍ കാരണമാണ് ചിത്രത്തിന്റെ നീണ്ടു പോകുന്നത്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കിൽ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ കുഞ്ഞാലിമരക്കാര്‍ 4 ആരംഭിക്കും.

ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേർന്നാണ് കുഞ്ഞാലിമരക്കാർ 4 നു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ഒരു ആനിമേറ്റഡ് ടീസര്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും കിട്ടിയ വിവരം. മോഹൻലാൽ -പ്രിയദർശൻ കൂട്ടുക്കെട്ടിലും ബ്രഹ്മണ്ഡ ചിത്രം കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നുണ്ട്.

Noora T Noora T :