
ഇന്നലെ ആറ്റുകാലിൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്നു. ആറ്റുകാലിലെത്തിയ മമ്മൂട്ടിക്ക് ഭക്തരും ആരാധകരും ചേര്‍ന്ന് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. മധുരരാജയുടെ ചിത്രീകരണം മാറ്റിവച്ചാണ് മമ്മൂട്ടി ചടങ്ങിലെത്തിയത്.
സ്നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവർക്കേ ദൈവ സന്നിധിയിൽ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളുവെന്ന് നടൻ മമ്മൂട്ടി. സ്നേഹിച്ച് ജീവിക്കേണ്ട കാലമാണിതെന്നും മമ്മൂട്ടി പറഞ്ഞു. ആറ്റുകാൽ ക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് കേട്ടറിവേ തനിക്കുണ്ടായിരുന്നുള്ളുവെന്ന് മമ്മൂട്ടി ഉദ്ഘാടത്തിനു ശേഷം പറഞ്ഞു. ‘ടെലിവിഷൻ ചാനലുകളിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കാണാറുണ്ട്. ഇത്രയും വലിയ ജനസമൂഹത്തെ ഈ അടുത്തകാലത്തൊന്നും ഞാൻ അഭിസംബോധന ചെയ്തിട്ടില്ല. വളരെ സന്തോഷത്തോടുകൂടിയാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റത്. കാരണം എന്റെ ചലച്ചിത്രജീവിതത്തിന്റെ ആരംഭകാലത്ത് ഈ റോഡുകളിലും വഴികളിലും ക്ഷേത്രനടകളിലുമൊക്കെ സിനിമ ഷൂട്ട് ചെയ്ത് നടന്നിട്ടുണ്ട്.’–മമ്മൂട്ടി പറഞ്ഞു.
‘തിരുവനന്തപുരത്ത് അധികം വരാറില്ല. 1981ൽ മുന്നേറ്റം എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെയാണ്. അന്ന് നിങ്ങളിൽ പലരും ജനിച്ചിട്ടുപോലും കാണില്ല. പല സ്ഥലങ്ങളും ഇന്ന് ഒരുപാട് മാറിപ്പോയിരിക്കുന്നു.’ മമ്മൂട്ടി പറഞ്ഞു.

mammootty in attukal temple