നൂറു കോടി ക്ലബ്ബിൽ ഒക്കെ മമ്മൂട്ടി പണ്ടേ എത്തിയിട്ടുള്ളതാ..!! എങ്ങനെയെന്നറിയാമോ ?!

നൂറു കോടി ക്ലബ്ബിൽ ഒക്കെ മമ്മൂട്ടി പണ്ടേ എത്തിയിട്ടുള്ളതാ..!! എങ്ങനെയെന്നറിയാമോ ?!

നൂറു കോടി ക്ലബ്ബ്, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ഒരുപാട് കേട്ടിട്ടുള്ള ഈ വാക്ക് മലയാളത്തിൽ ആദ്യമായി കേൾക്കുന്നത് പുലിമുരുകനിലാണ്. ആദ്യമായി നൂറു കോടി ക്ലബ്ബിൽ കേറിയ മലയാള ചിത്രമായിരുന്നു പുലിമുരുകൻ. ലോൿതകമാനം നിന്നായി നൂറ്റമ്പത് കോടിയോളം രൂപ കളക്ഷൻ നേടിയ പുലിമുരുകനെ ഇന്നേ വരെ വെല്ലാൻ ഒരു മലയാള സിനിയമക്കും സാധിച്ചിട്ടുമില്ല. എന്നാൽ വർഷങ്ങൾക്ക് മുൻപ് തന്നെ മമ്മൂട്ടി നൂറു കോടി ക്ലബ്ബിലോക്കെ ഇടം പിടിച്ചതാണെന്ന് നിങ്ങൾക്കറിയാമോ ?!

ഇപ്പോള്‍ വിജയചിത്രങ്ങള്‍ കണക്കാക്കുന്നത് അവ നേടിയ കോടികളുടെ കണക്ക് നോക്കിയാണല്ലോ. 100 കോടി ക്ലബിലോ 50 കോടി ക്ലബിലോ കയറിയെങ്കില്‍ അവ വിജയചിത്രങ്ങള്‍ മാത്രമല്ല, മികച്ച ചിത്രങ്ങള്‍ കൂടിയാകുന്നു. മമ്മൂട്ടിക്ക് ഇതുവരെ ഒരു 100 കോടി ക്ലബ് ചിത്രമില്ല എന്ന് ആക്രോശിക്കുന്നവര്‍ക്ക് മുമ്പിലേക്ക് ഒരുപാട് ചിത്രങ്ങളുടെ വിവരങ്ങള്‍ കുടഞ്ഞിടാന്‍ നമുക്ക് കഴിയും. എന്നാല്‍ ഇവിടെ ഒരു സിനിമയുടെ മാത്രം കാര്യം പറയാം. അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്‌ത രാജമാണിക്യം.


2005 നവംബര്‍ മൂന്നിനാണ് രാജമാണിക്യം പ്രദര്‍ശനത്തിനെത്തിയത്. അതായത് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഒരു വ്യാഴവട്ടത്തിന് മുമ്പുള്ള സിനിമയുടെ കണക്കുകള്‍ ഇപ്പോഴത്തെ കാലവുമായി താരതമ്യം ചെയ്യുക എന്നതൊരു സുഖമുള്ള ഏര്‍പ്പാടാണ്. ഇന്നത്തെ ടിക്കറ്റ് നിരക്ക് ആലോചിക്കുമ്പോള്‍ പ്രത്യേകിച്ചും.

ആദ്യ നാലാഴ്ച്ച കൊണ്ട് തന്നെ രാജമാണിക്യം 5 കോടിയോളം രൂപയാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്‍റെ മൊത്തം കളക്ഷനായി 21 കോടി രൂപ കലക്‌ട് എന്നാണ് കണക്ക്. ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് വച്ച് ഈ 21 കോടിയെ ഒന്ന് കണ്‍‌വര്‍ട്ട് ചെയ്ത് നോക്കൂ. രാജമാണിക്യം 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രമാകുമെന്ന് ഉറപ്പ്.


ഈ സിനിമയുടെ ചെലവ് എത്രയായിരുന്നു എന്നറിയുമോ? പരസ്യം ചെയ്തതുള്‍പ്പടെ വെറും 2.30 കോടി രൂപ !! മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ഈ സിനിമ സൃഷ്ടിച്ച തരംഗം വളരെ വലുതായിരുന്നു. തിരുവനന്തപുരം ഭാഷയില്‍ മമ്മൂട്ടി തകര്‍ത്തുവാരിയ ബെല്ലാരി രാജ എന്ന കഥാപാത്രത്തിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Mammootty first 100 crore movie

Abhishek G S :