‘സുൽഫത്ത് വക്കീലിനെയാണ് കെട്ടിയത്, സിനിമ നടനെയല്ല..!’ : തുറന്ന് പറഞ്ഞ് മമ്മൂട്ടി

സിനിമ നടനായും നല്ല കുടുംബനാഥനായും തുടരാൻ വളരെയേറെ ബുദ്ധിമുട്ടാണ്. രണ്ടും ബാലൻസ് ചെയ്ത പോവാൻ കഴിയാത്തതാണ് പല കുടുംബ തകർച്ചക്കും കാരണമാവുന്നത്. മലയാള സിനിമയിൽ ഗോസിപ്പ് ഇടങ്ങളിൽ സ്ഥാനം പിടിക്കാത്ത ചുരുക്കം ചില നടൻമാരിൽ ഒരാളാണ് ‘മമ്മൂട്ടി’.

മമ്മൂട്ടി തികഞ്ഞ ഫാമിലി മാനാണെന്ന് സിനിമാലോകം അറിയുന്ന കാര്യമാണ്. സിനിമ കുടുംബമാണെങ്കിലും ഫാമിലിക്ക് അതിന്റെതായ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് സിനിമ മേഖലയിലെ പൊതുവെയുള്ള വർത്തമാനമാണ് .ഒരു നടൻ അവന്റെ കാരീയറിനെയും കുടുംബത്തെയും ഒരുപോലെ കൊണ്ടുപോകാൻ ഒരുപാട് ബുദ്ധിമുട്ടാറുണ്ട്.മമ്മൂട്ടിയുടെ കുടുംബ സ്നേഹം പൊതുവെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഒരിക്കൽ കൂടി ഇത് സ്ഥിതികരിച്ചിരിക്കുകയാണ് നടൻ മുകേഷ്.

മുകേഷിന്റെ വാക്കുകൾ ….

‘മമ്മൂക്ക വലിയൊരു ഫാമിലി മാൻ ആണ്. ഷൂട്ട് കഴിഞ്ഞ് ഒരുമിനിറ്റ് പോലും നിൽക്കില്ല, അപ്പോൾ തന്നെ വീട്ടിലേക്ക് പോകും. ഉച്ചയ്ക്ക് എറണാകുളത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് അതെത്ര ദൂരമാണെങ്കിലും വീട്ടിൽ പോയി ഭക്ഷണം കഴിക്കും. ഇനി ഇപ്പോൾ കാശ്മീരോ മറ്റെവിടെയങ്കിലും ആണ് ഷൂട്ട് എങ്കിൽ വൈകിട്ട് വീട്ടിലേയ്ക്ക് വിളിക്കും. സുഖവിവരം അന്വേഷിക്കും, ആ കതക് പൂട്ടിയോ, ജനല് അടച്ചോ ഇതൊക്കെ ചോദിച്ചതിന് ശേഷം ഒരു സമാധാനത്തോടെയാണ് അദ്ദേഹം ഉറങ്ങാൻ പോകുന്നത്.


മമ്മൂക്കയുടെ ഈ കരുതലിനെ പറ്റി ഒരിക്കൽ അദ്ദേഹത്തോട് തന്നെ ആരാഞ്ഞിരുന്നു. ‘എന്താണ് മമ്മൂക്ക നിങ്ങൾ കുടുംബത്തോട് വളരെയധികം അറ്റാച്ച്ഡ് ആണല്ലോ?
അപ്പോൾ അദ്ദേഹം എനിക്ക് തന്നൊരു മറുപടി പ്രസക്തമാണ്. ‘നമ്മൾ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല.’ ‘വക്കീലാകുമ്പോൾ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും. സന്തോഷമായി ജീവിക്കാം. സിനിമാനടനായപ്പോൾ അതൊക്കെ മാറി. അതനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാൻ.

അങ്ങനെയൊരു ചിന്ത അവർക്ക് കൊടുക്കരുത്.’–ഇങ്ങനെയായിരുന്നു മമ്മൂട്ടി എന്നോട് പറഞ്ഞത്. കുടുംബബന്ധത്തിന്റെ അടിത്തറയിൽ ഇതൊരു പ്രധാനകാര്യം തന്നെയാണ്.’–മുകേഷ് പറഞ്ഞു. 

Noora T Noora T :