സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ…വേദനയോടെ മമ്മൂട്ടി

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ദിഖിന്‍റെ മകന്‍ റാഷിന്‍ മരണപ്പെട്ടത്. കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി പേരാണ് സിദ്ദിഖിന്‍റെ ദുഃഖത്തില്‍ പങ്കുചേരാനെത്തിയത്. ഇപ്പോഴിതാ റാഷിന്‍റെ വിയോഗത്തില്‍ വേദനയോടെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ എന്ന ഒറ്റവരി കുറിപ്പാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സിദ്ദിഖിന്‍റെയും സാപ്പിയുടെയും ചിത്രവും പങ്കുവെച്ചിട്ടുണ്ട്. യുകെയില്‍ ആയിരുന്നതിനാല്‍ മമ്മൂട്ടിയ്ക്ക് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ സിദ്ദീഖിന്റെ മകനെ അവസാനമായി കാണാന്‍ നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിരുന്നു. ദിലീപ്, കാവ്യ മാധവൻ, റഹ്മാൻ, ഫഹദ് ഫാസിൽ, നാദിർഷ, ബാബുരാജ്, ജോമോൾ, ബേസിൽ ജോസഫ്, രജിഷ വിജയൻ, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രൺജി പണിക്കർ, ഷാഫി, ജയൻ ചേർത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി സിനിമാ രംഗത്തെ നിരവധിപേരാണ് റാഷിനു അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്.

വ്യാഴാഴ്ച രാവിലെയായിരുന്നു റാഷിന്‍ വിട പറഞ്ഞത്. സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മൂത്തമകനാണ് റാഷിന്‍. ഭിന്നശേഷിക്കാരനായ മകനെ കുറിച്ചോ തന്റെ കുടുംബത്തിലെ കാര്യങ്ങളോ സിദ്ദിഖ് വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ല. മകനൊരു ഭിന്നശേഷിക്കാരനായത് കാരണം മറ്റുള്ളവരുടെ സഹതാപം വേണ്ടെന്ന നിര്‍ബന്ധം സിദ്ദിഖിനുണ്ടായിരുന്നു.

എന്നാല്‍ ഇളയമകനും നടനുമായ ഷഹീന്റെ വിവാഹത്തോട് കൂടിയാണ് താരകുടുംബത്തിലെ വിശേഷങ്ങള്‍ കൂടുതലായും ചര്‍ച്ചയായത്. തന്റെ വിവാഹത്തിന് സുഖമില്ലാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച ഷഹീന്റെ വീഡിയോ വൈറലായിരുന്നു. ചേട്ടന്‍റെ കൈ കോര്‍ത്ത് പിടിച്ചായിരുന്നു മിക്ക ഫോട്ടോകളില്ും ഷഹീന്‍ നിന്നിരുന്നത്. മാത്രമല്ല, ഷഹീന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും റഷീന്‍ എന്ന സാപ്പിയുടെ ചിത്രങ്ങള്‍ കാണാമായിരുന്നു.

Vijayasree Vijayasree :