പഴയ കാറ് വിറ്റിട്ടാണ് പുതിയ കാർ വാങ്ങുക; കാറുകളും ക്യാമറയുമൊന്നും ഞാന്‍ അങ്ങനെ കളക്ട് ചെയ്യാറില്ല; ഇതെന്താ അങ്ങാടിയില്‍ കിട്ടുന്ന വല്ല സാധനവുമാണോ?; മമ്മൂട്ടിയുടെ വാക്കുകൾ !

മമ്മൂട്ടിയുടേതായി എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചർച്ച ഫിറ്റ്നെസും കാർ ക്രയിസും ആണ്. മമ്മൂട്ടിയുടേത് മാത്രമല്ല, മകന്‍ ദുല്‍ഖറിന്റേയും ഡ്രൈവിങ് ക്രയിസുകൾ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇരുവരും പുതിയ കാറുകള്‍ വാങ്ങിക്കുമ്പോഴും അത് ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യം ഒരു പുത്തൻ കാർ ബ്രാൻഡ് എത്തുന്നത് മമ്മൂട്ടിയുടെ വീട്ടിലാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ കാര്‍ കളക്ഷനുകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ യൂട്യൂബ് ചാനലിൽ ഉൾപ്പടെ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Also read;
Also read;

എന്നാല്‍ തനിക്ക് കാര്‍ കളക്ഷനൊന്നുമില്ലെന്നും അത് വളരെ എക്‌സ്‌പെന്‍സീവായ പരിപാടിയാണെന്നും പുതിയ കാറുകള്‍ വാങ്ങിക്കുമ്പോള്‍ പഴയ കാറുകള്‍ അതിനനുസരിച്ച് വില്‍ക്കാറുമുണ്ടെന്ന് പറയുകയാണ് മമ്മൂട്ടി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്.

മമ്മൂട്ടിയുടെ വാക്കുകൾ കേൾക്കാം, കാര്‍ കളക്ഷനോ. കാര്‍ എന്താ അങ്ങാടിയില്‍ കിട്ടുന്ന വല്ല സാധനവുമാണോ. കാറൊക്കെ ഭയങ്കര എക്‌സ്‌പെന്‍സീവ് പരിപാടിയാണ്. കാറുകളും ക്യാമറയുമൊന്നും ഞാന്‍ അങ്ങനെ കളക്ട് ചെയ്യാറില്ല.

ഒരു ക്യാമറ പഴയതാകുമ്പോള്‍ അത് ആര്‍ക്കെങ്കിലും കൊടുത്ത ശേഷം ഒരു പുതിയ ക്യാമറ വാങ്ങിക്കും. അത്രയേ ഉള്ളൂ. കാറുകളും അങ്ങനെ തന്നെയാണ്. ഞാന്‍ വാങ്ങിയ ആദ്യത്തെ കാറുകളൊന്നും ഇപ്പോള്‍ എന്റെ കയ്യിലിരിപ്പില്ല. കാര്‍ കളക്ഷനൊക്കെ വെറുതെയാണ്.

പുതിയ കാറുകള്‍ ഞാന്‍ വാങ്ങിക്കും. അതും പഴയ കാറ് വിറ്റിട്ട്. അല്ലെങ്കില്‍ തന്നെ എന്തിനാണ് ഇത്രയുമധികം കാറ് വാങ്ങിക്കുന്നത്, മമ്മൂട്ടി പറഞ്ഞു.

നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കാണ് മമ്മൂട്ടിയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ബോക്‌സോഫീസില്‍ ഇതിനോടകം വമ്പന്‍ ഹിറ്റായി മാറിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, ജിയോ ബേബി ചിത്രം കാതല്‍ എന്നിവയാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷവെക്കുന്ന അപ്കമിങ് മമ്മൂട്ടി ചിത്രങ്ങള്‍.

About mammootty car collection

Safana Safu :