മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്. കൊച്ചിയിലെ വീട്ടിൽ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, മകൾ സുറുമി അടക്കമുള്ള കുടുംബാംഗങ്ങൾ ലളിതമായ പിറന്നാൾ ആഘോഷത്തിലുണ്ടാകും. ഇക്കുറിയും പിറന്നാൾ കേക്ക് ഡിസൈൻ ചെയ്യുന്നത് മകൾ സുറുമിയാണ്. അതേസമയം ജന്മദിനത്തിൽ മമ്മൂട്ടിയെ ഒരുനോക്കു കാണാൻ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന്റെ മുന്നിൽ പാതിരാത്രിയിൽ തടിച്ചുകൂടിയ ഫാൻസ് കൂട്ടത്തെയാണ് ചിത്രത്തിന്റെ ആദ്യപകുതിയിൽ നോക്കിയാൽ മനസിലാകും. മമ്മുക്ക എന്ന മമ്മൂട്ടിയെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും തനിക്കായി ഇത്രയും ദൂരം താണ്ടി വന്ന ഫാൻസിനെ നിരാശപ്പെടുത്താൻ മമ്മൂക്ക തയ്യാറായില്ല. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ഇക്കുറി പിറന്നാളിനെ വരവേറ്റത്. തന്റെ പിറന്നാൾ ആഘോഷങ്ങളുടെ സന്തോഷം മമ്മൂക്ക ഫാൻസിനുവേണ്ടി ലൈവ് വീഡിയോ കോളിൽ പങ്കിട്ടുനൽകി. കാലം ചെല്ലുംതോറും ചെറുതാവുന്ന ചെറുപ്പത്തിനുടമയാണ് മമ്മൂട്ടി. മമ്മൂട്ടി കമ്പനി നിർമ്മിച്ച് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അദ്ദേഹം പുറത്തുവിടും. പിറന്നാൾ ദിനത്തിൽ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ 17രാജ്യങ്ങളിലായി 30,000 പേർ രക്തദാനം നടത്തും. കഴിഞ്ഞ വർഷം കാൽലക്ഷം പേർ രക്തം ദാനം ചെയ്തിരുന്നു.
Merlin Antony
in Uncategorized
മമ്മൂട്ടിക്ക് ഇന്ന് 73ന്റെ നിറവ്! പിറന്നാളുകാരൻ മമ്മൂട്ടിയെ കാണാൻ പാതിരാത്രി ഫാൻസ് വീടിനു മുന്നിൽ
-
Related Post