ഇനി മമ്മൂക്കയല്ല മമ്മൂട്ടി ചേട്ടൻ; റോളക്‌സ് വാച്ചിന് പകരം മെഗാസ്റ്റാറിന് ഇതുമാത്രം; ആസിഫ് അലി ചെയ്‌തത്‌ കണ്ടോ?

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടി. നടനെ കുറിച്ച് നിരവധി താരങ്ങൾ വാചാലരാകാറുണ്ട്. ഇപ്പോഴിതാ രേഖാചിത്രം’ സിനിമയുടെ വിജയാഘോഷ ചടങ്ങിലേക്ക് അദ്ദേഹം എത്തിയപ്പോൾ ഉണ്ടായ രസകരമായ കാര്യങ്ങളാണ് ചർച്ചയാകുന്നത്. ഈ പരിപാടിയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറാലാണ്.

ആസിഫ് ആലി മമ്മുട്ടിയെ കുറിച്ച് പറഞ്ഞ വിഡിയോയും വൈറലാണ്. ഇക്കയില്‍ നിന്നും ചേട്ടനിലേക്ക് മമ്മൂട്ടി ഇപ്പോള്‍ മാറിയെന്നായിരുന്നു ആസിഫ് അലി പറഞ്ഞത്. അത് ഈ സിനിമയോടെ സംഭവിച്ച മാറ്റമാണെന്നായിരുന്നു അനശ്വരയും വ്യക്തമാക്കുന്നത്.

ഭയങ്കര ഫോര്‍മലായിട്ടുള്ള പരിപാടിയൊന്നുമല്ലെന്നും ലളിതമായിട്ടുള്ള ഒരു പരിപാടി ആണെന്നുമാണ് ആസിഫ് പറഞ്ഞത്.

എല്ലാവരുമായി പങ്കിടണമെന്നുണ്ടായിരുന്നെന്നും പ്രത്യേകിച്ച് മമ്മൂക്കയ്‌ക്കൊപ്പം എന്നാണ് ആസിഫ് വാചാലനായത്. ഈ സന്തോഷം സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ കൊതിപ്പിക്കുന്നതാണെന്നും സിനിമയില്‍ വന്ന കാലം മുതല്‍ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ടെന്നും നടൻ പറഞ്ഞു.

അതേസമയം ഇത്രയും നാള്‍ മമ്മൂക്ക എന്ന് വിളിച്ചത് മമ്മൂട്ടി ചേട്ടനായി മാറിയത് ഈ സിനിമയുടെയൊരു മാജിക്കായാണ് താൻ കാണുന്നതെന്നും ഒരു വാക്ക് സംസാരിക്കാനായി ക്ഷണിക്കുന്നെന്നും പറഞ്ഞ് ആസിഫ് തന്നെയാണ് മമ്മൂട്ടിക്ക് മൈക്ക് കൈമാറിയത്.

ഈ സിനിമയില്‍ താൻ രണ്ട് വാക്കേ സംസാരിച്ചിട്ടുള്ളൂ. സിനിമയ്ക്ക് കഥയുടെ കഥയുടെ കഥയുണ്ടെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. സിനിമ വിജയത്തിലേക്ക് കുതിക്കട്ടെ എന്ന് ഒരിക്കല്‍ കൂടി ആശംസിക്കുന്നു മമ്മൂട്ടി പറഞ്ഞു.

ഈ സമയത്ത് തന്നെ ആസിഫ് അലി മറ്റൊരു കാര്യവും പറയുകയുണ്ടായി. റോഷാക്കിന്റെ സമയത്ത് മമ്മൂക്ക തനിക്കൊരു റോളക്‌സ് വാച്ച് തന്നത് നടൻ ഓർമിപ്പിച്ചു. പിന്നാലെ താനെന്താണ് തിരിച്ച് കൊടുക്കുന്നതെന്ന് എല്ലാവരും ചോദിക്കുന്നുണ്ടെന്നും ആസിഫ് മമ്മുട്ടിയോടു പറയുകയുണ്ടായി. എന്നാൽ ആസിഫ് അലി ഇത് പറഞ്ഞു കേട്ടപ്പോൾ തന്നെ കവിള്‍ തൊട്ട് കാണിക്കുകയായിരുന്നു മമ്മൂട്ടി ചെയ്തത്. തുടർന്ന് ആസിഫ് അലി നിറഞ്ഞ സന്തോഷത്തോടെ ആ കവിളിലൊരു ഉമ്മ കൊടുക്കുകയും ചെയ്തു.

Vismaya Venkitesh :