സെപ്തംബർ 27 നു റിലീസ് ചെയ്യാനൊരുങ്ങുകയാണ് രമേശ് പിഷാരടിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധർവ്വൻ . കലാസദൻ ഉല്ലാസ് ആയി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും സംവിധായകൻ രമേശ് പിഷാരടിയും , ഗാനഗന്ധർവൻ ടീമും ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കാറുണ്ട്.
ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന മമ്മൂട്ടി സിനിമയിൽ അത്ര ഫ്രീക്കൻ ഒന്നുമല്ല . ഒരു സാദാരണ പാട്ടുകാരനാണ് . നാടാണ് പാട്ട് കലാകാരന്റെ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നതെന്ന സൂചന നൽകുകയാണ് പിഷാരടി ഇപ്പോൾ.
പുത്തനിടിയും വെട്ടി മഴയുടെ ശക്തിയുടൻ പെരുത്തെ” – ഉല്ലാസ് നാടൻ ആണ് . – ഇങ്ങനെയാണ് രമേശ് പിഷാരടി കുറിച്ചിരിക്കുന്നത്.
രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ , സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
mammootty as folk song singer in gana gandharvan