സുകുമാരന്‍റെ ആ ഡയലോഗില്‍ മമ്മൂട്ടി പരിസരം മറന്ന് കയ്യടിക്കുകയായിരുന്നു.

സുകുമാരന്‍റെ ആ ഡയലോഗില്‍ മമ്മൂട്ടി പരിസരം മറന്ന് കയ്യടിക്കുകയായിരുന്നു.

70കളുടെ മദ്ധ്യം മുതല്‍ 80കളുടെ പാതിവരെ മലയാള സിനിമയില്‍ സുകുമാരന്‍ തരംഗം ആഞ്ഞടിച്ചിരുന്നു. മണ്മറഞ്ഞ പ്രേംനസീറും ജയനും മധുവും മലയാള സിനിമയുടെ ബോക്സോഫീസില്‍ അനിഷേധ്യരായി കസറുന്ന കാലത്താണ് ‘നിഷേധി’ യായ ഒരു പുതിയ ഹീറോ യുടെ വരവറിയിച്ച പോലെ സുകുമാരന്‍ മലയാള സിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുന്നത്.

ആക്ഷന്‍ രംഗങ്ങളിലെ ഒറിജിനാലിറ്റിയും , ഡയലോഗ് ഡെലിവറിയിലെ ചടുലതയും സുകുമാരനെ വളരെ വേഗം മലയാള സിനിമയുടെ താരമൂല്യമുള്ള താരമാക്കി മാറ്റി.സുകുമാരനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി.സിനിമയില്‍ വരുന്നതിന് മുന്‍പ് മമ്മൂട്ടി സുകുമാരന്‍റെ ആരാധകനായിരുന്നു. സുകുമാരനൊപ്പം മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത് ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ്. സുകുമാരന്‍ കത്തിനില്‍ക്കുന്ന കാലമാണ് .

വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ വന്ന സുകുമാരന്‍റെ ആരാധകനും പുതുമുഖവുമായ മമ്മൂട്ടിയുടെ പ്രധാന ജോലി സുകുമാരന്‍റെ അഭിനയം കണ്ടിരിക്കലായിരുന്നു. സുകുമാരന്‍ സംഭാഷണങ്ങള്‍ മണിമണി പോലെ പറയുന്നത് കാണുമ്പോള്‍ മമ്മൂട്ടി കോരിത്തരിച്ചിരിക്കും.ഒരു ദിവസം ചത്രത്തിലെ പ്രശസ്തമായ ഒരു ഡയലോഗ് ഷൂട്ട്‌ ചെയ്തുകൊണ്ടിരിക്കുകയാണ്. സുകുമാരനും സുധീറുമാണ് മുഖാമുഖം. സുകുമാരന്‍ സുധീറി നോട് പറയുകയാണ് ” ആയിരമുള്ളവന്‍ ധനികന്‍ .ലക്ഷമുള്ളവന്‍ പ്രഭു.കോടികളുള്ളവന്‍ ഈശ്വരന്‍….ഞാന്‍ ഈശ്വരനാടാ…. ഈശ്വരന്‍. നിനക്കില്ലാത്ത ദൈവാധീനം എനിക്കുണ്ട് .പണം”. സുകുമാരന്‍ ഡയലോഗ് പറഞ്ഞുതീരും മുന്‍പേ സംവിധായകന്‍ കട്ട് പറയും മുന്‍പേ ,മമ്മൂട്ടി കയ്യടിയോടു കയ്യടിയായിരുന്നു.
പരിസരം മറന്നുള്ള കയ്യടി.

mammootty and sukumaran

Sruthi S :