മോഹൻലാലിനു കൂട്ടിന് സൂര്യയുണ്ട്; പക്ഷെ മമ്മൂട്ടി പൊരുതുന്നത് ഒറ്റയ്ക്ക് !!
ഒരുകാലത്ത് നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. എന്നാൽ, കുറച്ച് വർഷങ്ങളായി അത് നടക്കാറില്ലെങ്കിലും ഇരുവരുടെയും സിനിമകൾ ഒരേ സമയം റിലീസ് ചെയ്ത് ബോക്സോഫീസിൽ ഏറ്റുമുട്ടാറുണ്ട്. അത്തരത്തിലൊരു മത്സരത്തിനു കളമൊരുങ്ങുകയാണ് വീണ്ടും. ഇത്തവണ മത്സരം പക്ഷെ മലയാളത്തിലല്ല, അങ്ങ് തമിഴ്‌നാട്ടിലാണെന്ന് മാത്രം.
മോഹന്‍ലാല്‍ – സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കാപ്പാന്‍. ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് മോഹൻലാൽ ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നത്. ഒരു മാസ്സ് മൂവിയാണ് കാപ്പാൻ. സൂര്യ ഒരു കമാൻഡോ ആയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹൻലാൽ പ്രധാനമന്ത്രിയാണെന്നും സൂര്യ സുരക്ഷക്കായെത്തുന്ന പട്ടാളക്കാരൻ ആണെന്നും റിപ്പോർട്ടുകളുണ്ട്. സൂര്യയും മോഹൻലാലും ഒരുമിച്ചെത്തുമ്പോൾ മമ്മൂട്ടി തനിച്ചാണ് വരുന്നത്.
റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പേരൻപ് ഫെബ്രുവരിയിൽ റിലീസ് ആവുകയാണ്. അമുദവനെന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മോഹൻലാൽ മാസ്സ് കഥാപാത്രമായെത്തുമ്പോൾ ഉള്ളും കണ്ണും നിറക്കുന്ന അഭിനയവുമായി ഒരു ക്ലാസ് ഹിറ്റിലേക്കാണ് മമ്മൂട്ടിയുടെ പേരൻപ് ചുവടുകൾ വെയ്ക്കുന്നത്. ഒരുപാട് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ചിത്രം എല്ലായിടത്തും മികച്ച അഭിപ്രായം നേടിയിരുന്നു.
Mammootty and Mohanlal with new Tamil movies