ദളിത്’കലാപം ഇന്ത്യയില്‍ ആളികത്തും എന്ന രഹസ്യറിപ്പോര്‍ട്ടിന്‍റെ അടിസ്ഥനത്തിൽ പതിറ്റാണ്ടുകളായി വിലക്ക് ഏർപ്പെടുത്തിയ മമ്മൂട്ടി സിനിമ

ദളിത്’കലാപം ഇന്ത്യയില്‍ ആളികത്തും എന്ന രഹസ്യറിപ്പോര്‍ട്ടിന്‍റെ അടിസ്ഥനത്തിൽ പതിറ്റാണ്ടുകളായി വിലക്ക് ഏർപ്പെടുത്തിയ മമ്മൂട്ടി സിനിമ
ദളിത്’കലാപം ഇന്ത്യയില്‍ ആളികത്തും എന്ന രഹസ്യറിപ്പോര്‍ട്ടിന്‍റെ അടിസ്ഥനത്തിൽ പതിറ്റാണ്ടുകളായി വിലക്ക് ഏർപ്പെടുത്തിയ മമ്മൂട്ടി സിനിമ

മലയാളത്തിന്‍റെ യശസ്സ് വാനോളം ഉയര്‍ത്തി കൊണ്ടായിരുന്നു ”ഡോ. ബാബാസാഹേബ് അംബേദ്‌ക്കര്‍ ”എന്ന ഇഗ്ലീഷ് ചിത്രത്തിലൂടെ ‘ മമ്മൂട്ടി’ ദേശീയപുരസ്ക്കാരം കരസ്ഥമാക്കിയത്. രാജ്യത്തെ ജനസംഖ്യയിൽ നാലിലൊന്ന് വരുന്ന ദളിത് സമൂഹത്തിന്‍റെ ആരാധ്യപുരുഷനും ഇന്ത്യന്‍ ഭരണഘടനാശില്പിയുമായ ബാബാസാഹേബ് ഡോ. ഭീംറാവ് റാംജി അംബേദ്കറെക്കറുടെ ജീവിതമായിരുന്നു ബോളിവുഡ് സംവിധായകന്‍ ‘ജബ്ബാര്‍ പട്ടേല്‍’ മമ്മൂട്ടിയെ നായകനാക്കി ഇഗ്ലീഷ് ഭാഷയില്‍ ഒരുക്കിയ ഡോ. ബാബാസാഹേബ് അംബേദ്‌ക്കര്‍ എന്ന ചിത്രം പറഞ്ഞത്.

ഇഗ്ലീഷ് ഭാഷയ്ക്ക് പുറമേ , ഹിന്ദി , തമിഴ്, തെലുഗു, മറാത്തി, പഞ്ചാബി, ബംഗാളി, ഗുജറാത്തി, ഒഡിയ.എന്നിങ്ങനെ എട്ടോളം ഭാഷകളില്‍ കൂടി ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട് . പക്ഷേ, പ്രദര്‍ശനത്തിനു തയ്യാറെടുത്ത് ഇരുപതോളം വര്‍ഷമായിട്ടും ഡോ. ബാബാസാഹേബ് അംബേദ്‌ക്കര്‍ എന്ന മമ്മൂട്ടി ചിത്രം ഇന്നും പെട്ടിയിലിരിക്കുകയാണ്.ഒരൊറ്റ തിയേറ്ററില്‍ പോലും റിലീസ് ചെയ്തിട്ടില്ല .



നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദര്‍ശിപ്പിച്ച ചിത്രം 2012 ഡിസംബർ ആറിന് തമിഴ് ചാനൽ ഡി ഡി -5 ൽസംപ്രേഷണം ചെയ്തിരുന്നു.കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെയും മഹാരാഷ്ട്ര സർക്കാരിന്റെയും ധനസഹായത്തോടെ നിർമിച്ച ഡോ. ബാബാസാഹേബ് അംബേദ്‌ക്കര്‍ റിലീസ് ചെയ്‌താല്‍ ‘ദളിത്’കലാപം ഇന്ത്യയില്‍ ആളികത്തും എന്ന രഹസ്യറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പതിറ്റാണ്ടുകളായി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

മോഹന്‍ലാലിനെ ജനപ്രിയനാക്കിയ നാടോടികാറ്റില്‍ മമ്മൂട്ടി അഭിനയിക്കാൻ കൊതിച്ച ആ വേഷം !

മിമിക്രി ലോകത്ത് നിന്നും വന്നു മലയാള സിനിമയുടെ ഹൃദയം കവര്‍ന്ന ഇരട്ട സംവിധായകരാണ് സിദ്ധീഖും ലാലും. മമ്മൂട്ടി വഴിയാണ് മിമിക്രിക്കരായ സിദ്ധീഖും ലാലും സംവിധായകന്‍ ഫാസിലിനെ പരിചയപ്പെടുന്നത്.പിന്നെ,ഫാസിലിന്‍റെ സഹായികളായി സിനിമയിലെത്തിയ സിദ്ധീഖും ലാലും ‘പാപ്പച്ചന്‍ , പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ , നാടോടികാറ്റ് ,എന്നീ മൂന്നു ചിത്രങ്ങളുടെ കഥാകൃത്തുക്കളായിരുന്നു .

സിദ്ധീഖും ലാലും എഴുതിയ കഥയില്‍ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വന്നു ചേര്‍ന്നപ്പോഴായിരുന്നു ‘നാടോടിക്കാറ്റ്’ എന്ന ജനപ്രിയ സിനിമയുടെ പിറവി. മോഹന്‍ലാലിന്‍റെ ജനപ്രീതി ഉയര്‍ത്തിയ നാടോടികാറ്റിന്‍റെ കഥ സിദ്ധീഖും ലാലും ആദ്യം പറയുന്നത് സംവിധായകന്‍ ഫാസിലിനോടും നടന്‍ മമ്മൂട്ടിയോടുമാണ്.കഥ ഇഷ്ട്ടമായ മമ്മൂട്ടി നാലോളം സംവിധായകരുടെയും അഞ്ചോളം നിര്‍മ്മാതാക്കളുടെയും അടുത്ത് സിദ്ധീഖിനെയും ലാലിനെയും കൊണ്ടുപോയി നാടോടികാറ്റിന്‍റെ കഥ പറയിപ്പിച്ചു.

പക്ഷേ ,ആര്‍ക്കും കഥ ഇഷ്ട്ടമായില്ല. ക്യാപ്റ്റന്‍ രാജുവിന്‍റെ ഇമേജ് പൊളിച്ചെഴുതിയ വേഷമാണ് നാടോടികാറ്റിലെ പവനായി എന്ന വേറിട്ടവില്ലന്‍. നാടോടികാറ്റിന്‍റെ കഥ കേട്ടപ്പോള്‍ തന്നെ പവനായിയുടെ കഥാപാത്രം ഞാന്‍ ചെയ്തുകൊള്ളാം എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

ഒടുവില്‍, നാടോടികാറ്റിന്‍റെ കഥ സത്യന്‍അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്‍റെ കയ്യില്‍ എത്തിപെട്ടപ്പോഴേക്കും മലയാളസിനിമയുടെയും മമ്മൂട്ടിയുടെയും സര്‍വ്വകാലഹിറ്റായ ‘ന്യൂഡല്‍ഹി’ പിറന്നിരുന്നു.മമ്മൂട്ടിയുടെ കരിയര്‍ ന്യൂഡല്‍ഹി ബ്രേക്ക് ചെയ്തതോടെ പവനായിയുടെ ക്യാപ്റ്റന്‍ രാജുവിലേക്ക് എത്തിപ്പെടുകയായിരുന്നു. പവനായി ക്യാപ്റ്റന്‍ രാജുവിന്‍റെ കരിയറിലെ എവര്‍ ഗ്രീന്‍ റോളായി മാറുകയും ചെയ്തു.

metromatinee Tweet Desk :