20,000 ഷോകളുമായി മമ്മൂട്ടി കുതിക്കുന്നു ! പുലിമുരുകന്‍റെ ബോക്സ് ഓഫീസ് റെക്കോര്‍ഡ്‌ തകർക്കാൻ മമ്മൂട്ടിയ്ക്ക് കഴിയുമോ

അനീഫ് അദേനിയുടെ രചനയില്‍ ‘ഷാജി പാടൂർ’ ആദ്യമായി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ അബ്രഹാമിന്‍റെ സന്തതികള്‍ 50-ാം ദിവസത്തിലേക്ക് നീങ്ങുമ്പോഴും ബോക്സോഫീസില്‍ ആവേശത്തിന്‍റെ ആരവങ്ങള്‍ നിലച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഗ്രേറ്റ് ഫാദറിലൂടെ 50കോടി ക്ലബില്‍ കയറിയ മമ്മൂട്ടി അബ്രഹാമിലൂടെ വീണ്ടും 50 കോടിക്ലബില്‍ കയറിയെന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.സമീപ കാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ചുരുങ്ങിയ ദിനം കൊണ്ട് ലോകവ്യാപകമായി 20,000 ഷോകള്‍ പിന്നിട്ട ചരിത്രം എഴുതിചേര്‍ത്താണ് 50-ാം ദിവസത്തിലേക്കുള്ള അബ്രഹാമിന്‍റെ പ്രയാണം.സിനിമാ പ്രസിദ്ധീകരണങ്ങളുടെ കേരളാബോക്സോഫീസ് റിപ്പോര്‍ട്ട് പ്രകാരം അബ്രഹാം 40 കോടിയുടെ നിറവിലാണ് .

വേള്‍ഡ് വൈഡ് കളക്ഷനില്‍ 60 കോടിക്കടുത്ത് അബ്രഹാം വാരികൂട്ടി കഴിഞ്ഞെന്നാണ് ഔദ്യോദികമായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട്.എന്നാല്‍ , നിര്‍മ്മാതാക്കളായ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഇതുവരെ ഔദ്യോഗികമായി അബ്രഹാമിന്‍റെ കളക്ഷന്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്‍റെ 75-ാം ദിവസത്തോട് അനുബന്ധിച്ചായിരിക്കും കളക്ഷന്‍ റിപ്പോര്‍ട്ട് പ്രഖ്യാപിക്കുക എന്നാണ് നിര്‍മാതാവ് ജോബി ജോര്‍ജ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിനു പുറമേ ചെന്നൈ ,ബാന്‍ഗ്ലൂര്‍ ,മംഗലാപുരം, ഉടുപ്പി എന്നിവടങ്ങളില്‍ നിന്നെല്ലാം തകര്‍പ്പന്‍ കളക്ഷന്‍ വാരിയ അബ്രഹാം യു.എ.ഇ.യിലെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയാണ് റെക്കോര്‍ഡിട്ടിരിക്കുന്നത്.ഇന്ത്യയ്ക്ക് പുറമേ , യുകെ, ഓസ്‌ട്രേലിയ, ഏഷ്യാ പസഫിക് , ആഫ്രിക്ക, യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ ബോക്സോഫീസുകളിലും അബ്രഹാമിനു മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

മോളിവുഡ് ബോക്സോഫീസിന്‍റെ തിലകക്കുറിയായ പുലിമുരുകനെ വെല്ലാന്‍ മമ്മൂട്ടിയ്ക്കും അബ്രഹാമിന്റെ സന്തതികള്‍ക്കും കഴിയുമോ എന്നാണ് മലയാള ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്.AshiqShiju

metromatinee Tweet Desk :