സിദ്ദിഖ് ലാലിൻറെ ചിത്രത്തിൽ അഭിനയിക്കാൻ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് – മാസ്സ് മറുപടിയുമായി മമ്മൂട്ടി

മലയാളത്തിന്റെ ഹിറ്റ് സംവിധായകരാണ് സിദ്ദിഖ് ലാൽ. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ലാൽ ഒരുക്കിയ ചിത്രമാണ് ഹിറ്റ്ലർ. സൂപ്പർ ഹിറ്റ് ആയിരുന്നു ചിത്രം . സിദ്ദീഖും ലാലും പിരിയുന്നതിനു മുന്‍പേ മമ്മൂട്ടിയോട് സംസാരിച്ചിരുന്ന കഥയാണിത്. സഹോദരിമാരെ സംരക്ഷിക്കുന്ന സഹോദരന്‍, അയാളെ എല്ലാവരും ഹിറ്റ്ലര്‍ എന്നാണ് വിളിക്കുന്നത്. അത്ര മാത്രമാണ് തങ്ങള്‍ മമ്മൂട്ടിയോട് പറഞ്ഞത്. സ‌ിദ്ദീഖ് തന‌ിച്ച്‌ സംവിധായകനാകുന്നതും ലാല്‍ ന‌ിര്‍മാതാവ‌ാകുന്നതുമായ ആദ്യ സിനിമയാണ് ഹിറ്റ്ലര്‍.

ഷൂട്ടിങ് തുടങ്ങാറായിട്ടും കഥ കേള്‍ക്കാന്‍ മമ്മൂട്ടി തയാറായില്ലെന്നും .കഥ കേള്‍ക്കേണ്ട കാര്യമില്ല, ഇത് ഹിറ്റ‌് സിനിമയാണ് എന്ന നിലപാടിലായിരുന്നു അദ്ദേഹമെന്നും സിദ്ദിഖ് പറയുന്നു. ഷൂട്ടിങ്ങിന്റെ തലേന്ന് നിര്‍ബന്ധിച്ച്‌ കഥ കേള്‍പ്പിക്കുകയായിരുന്നു.

അപ്പോള്‍ മമ്മൂട്ടി ഒരു രഹസ്യവും പറഞ്ഞു: ‘സിദ്ദീഖ് ലാല്‍മാരുടെ പടത്തില്‍ അഭിനയിക്കുമ്ബേള്‍ സൂക്ഷിക്കണമെന്ന് ചിലര്‍ പറഞ്ഞിരുന്നത്രെ. കാരണം അവരുടെ സ്ഥിരം നടന്മാരായ മുകേഷിനും ജഗദീഷിനും ഇന്നസന്റിനും ഇടയിലിട്ട് ഞെരുക്കുമത്രേ.’ എന്നാല്‍ മമ്മൂട്ടിയുടെ മറുപടി: ”എനിക്ക് അഭിനയിക്കാന്‍ അവരുടെ പടം വേണമെന്നില്ല. പക്ഷേ പടം ഹിറ്റാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്” എന്നായിരുന്നു.

mammootty about siddique lal

Sruthi S :