എന്തിനാണ് എല്ലാവരും ചിരിക്കുന്നത് ?ഞാന്‍ ഒരു തഴക്കവും പഴക്കവുമുള്ള നര്‍ത്തകനാണെന്നു എല്ലാവര്‍ക്കും അറിയാമല്ലോ. – മമ്മൂട്ടി

എന്തിനാണ് എല്ലാവരും ചിരിക്കുന്നത് ?ഞാന്‍ ഒരു തഴക്കവും പഴക്കവുമുള്ള നര്‍ത്തകനാണെന്നു എല്ലാവര്‍ക്കും അറിയാമല്ലോ. – മമ്മൂട്ടി

മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് റിലീസിന് ഒരുങ്ങുകയാണ്. ഓഡിയോ ലോഞ്ച് ചടങ്ങിൽ മമ്മൂട്ടിയുടെ തമാശയാണ് താരമായത്. ഷൂട്ടിങ് അനുഭവങ്ങൾ പങ്കു വെയ്ക്കവെയാണ് മമ്മൂട്ടി ആളുകളിൽ ചിരി പടർത്തിയത്.

‘വളരെ കഷ്ടപ്പെട്ടാണ് ഒരു പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഈ സിനിമയുടെ ഡാന്‍സ് മാസ്റ്റര്‍ക്കാണ് ഏറ്റവും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാകുക. കാരണം പുതിയ കുട്ടികളെ പഠിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടാവും. എന്നെപ്പോലൊരു നര്‍ത്തകനെ പഠിപ്പിക്കാന്‍ സന്തോഷമേ ഉണ്ടായിട്ടുണ്ടാകൂ.’ ഇത് സദസ്സിനെ ചിരിപ്പിച്ചു.

എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്നായിരുന്നു സദസിനോടു മമ്മൂട്ടിയുടെ ചോദ്യം. ‘ഞാന്‍ ഒരു തഴക്കവും പഴക്കവുമുള്ള നര്‍ത്തകനാണെന്നു എല്ലാവര്‍ക്കും അറിയാമല്ലോ. അന്ന് കൂടെ നൃത്തം ചെയ്ത കുട്ടികള്‍ക്കൊപ്പം അവരുടെ താളത്തിനൊത്തു ഞാന്‍ തുള്ളി. ഈ പാട്ടിന്റെ ചിത്രീകരണത്തിനു ശേഷം ഞാന്‍ മുന്നു ദിവസം പനി പിടിച്ചു കിടന്നു. സിനിമയുടെ ഷൂട്ടിങിനെ ബാധിക്കരുതെന്നു കരുതി ഞാന്‍ വീണ്ടും സെറ്റിലെത്തി. കുട്ടനാട്ടില്‍ വച്ചു തന്നെയായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. അവിടെയായിരുന്നു എന്റെ നൃത്തവും. ഏതായാലും കുട്ടനാട്ടിലെ ജനങ്ങളോടു നന്ദിയുണ്ട്. കാരണം അത്രയും ദിവസം പാട്ടും നൃത്തവും സഹിച്ചല്ലോ. എന്നു മമ്മൂട്ടി പറഞ്ഞതു സദസില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തു.

mammootty about kuttanadan blog shooting experience

Sruthi S :