“ബാക്കിയുള്ളവരെ പറ്റി എഴുതുന്നത് പോലെയല്ല എന്നെപ്പറ്റി ; അതും കൂടി ചേർത്തേ എഴുതൂ” – നീരസത്തോടെ മമ്മൂട്ടി
മലയാള സിനിമയുടെ യുവതാരങ്ങൾ പോലും മമ്മൂട്ടിയുടെ സൗന്ദര്യത്തിനു മുന്നിൽ തലകുനിക്കും. എത്രയാണ് മമ്മൂട്ടിയുടെ പ്രായമെന്നു ആർക്കും പ്രവചിക്കാനാകില്ല. കാരണം ഓരോ ദിവസവും ചെറുപ്പമാകുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ.
തന്റെ പ്രായത്തെകുറിച്ചുള്ള ചോദ്യങ്ങൾ കേട്ട് മടുത്തിരിക്കുകയാണ് മമ്മൂട്ടി . ഏറ്റവും പുതിയ അഭിമുഖത്തിൽ അതിനെപ്പറ്റി പങ്കു വെക്കുകയാണ് മമ്മൂട്ടി. ഞാൻ ചെറുപ്പമുള്ള ആളല്ല. എന്റെ ഇനിഷ്യൽ പോലെയാണെന്റെ പ്രായവും. എന്നെപ്പറ്റി എഴുതുമ്പോൾ മറ്റുള്ളവരെ പോലെയല്ല. മറ്റുള്ളവരുടെ പേരോ വിശേഷങ്ങളോ ചേർക്കുമ്പോൾ എന്നെപ്പറ്റി വയസ്സാണ് ചേർക്കുന്നത്.
66 ഇയർ ഓൾഡ് ആക്ടർ എന്നാണ് ഇപ്പോൾ എഴുതുന്നത്. എന്താണെന്നറിയില്ല , ആള്കാര്ക്കെന്റെ പ്രായത്തിനോട് വലിയ താല്പര്യമാണ് .പ്രായം കൊട്ടിഘോഷിക്കുന്നത് എന്നെ ഓര്മിപ്പിക്കാനോ അവരെ തന്നെ ഓർമിക്കാനോ ആണോ എന്നാണ് അറിയാത്തത് .
Mammootty at Kairali Ishal Laila 2016 Stills-Photos
എന്റെ പ്രായം ആരെയും ശല്യപ്പെടുത്താതെ , ഒരു പോസറ്റീവ് എനെർജിയായി വലിയൊരു പ്രശ്നമായി നിലനിൽക്കുയാണെന്നു പറയുകയാണ് മമ്മൂട്ടി.
mammootty about age