മലയാള സിനിമയിൽ സ്വജന പക്ഷാപാതമില്ലെന്ന് ദുൽഖർ സൽമാൻ.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം മനസ്സുതുറന്നത്.
ദുൽഖറിന്റെ വാക്കുകളിലേക്ക്
‘മലയാള ചലച്ചിത്രമേഖലയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നുന്നത്. സിനിമാ കുടുംബത്തില്‍ നിന്നുള്ളവരായാകുന്നതോ സൂപ്പര്‍ താരങ്ങളുടെ മക്കള്‍ ആകുന്നതോ മലയാളത്തില്‍ എന്തെങ്കിലും പരിഗണന ഉറപ്പുതരുന്നില്ല. അവസരങ്ങള്‍ ലഭിക്കുന്ന കാര്യത്തിലും എളുപ്പത്തില്‍ തിരിച്ചറിയപ്പെടുന്ന കാര്യത്തിലും ചിലപ്പോള്‍ ഗുണം ഉണ്ടായിരിക്കാം.എങ്കിലും ഒരു പുതുമുഖമെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ഒരു വലിയ വിജയം ആവശ്യമാണ്’.