പുത്തൻ ലുക്കിൽ മമ്മൂട്ടിയുടെ താക്കോൽ കൈമാറ്റം; ഒടുവിൽ അത് സംഭവിച്ചു

മമ്മൂട്ടിയുടെ വർക്ക് ഔട്ട് ചിത്രങ്ങൾ നവമാധ്യമങ്ങളിൽ ചെറിയ ഒളമല്ല ഉണ്ടാക്കിയത്. അതിന് പിന്നാലെ താരത്തിന്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

താക്കോല്‍ കൈമാറുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളായിരുന്നു ഫാന്‍സ് ഗ്രൂപ്പിലൂടെ പുറത്തുവന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി പോണി ടോയിലില്‍ മുടി കെട്ടിവെച്ചിട്ടുണ്ട് താരം. ഈ സ്‌റ്റൈല്‍ കിടുക്കിയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. ചിത്രം പുറത്ത് വന്നതിന് പിന്നാലെ ഇതെന്താണ് ചടങ്ങെന്ന ചോദ്യങ്ങളും
ചിത്രത്തിന് കീഴിലുണ്ടായിരുന്നു. മമ്മൂട്ടിയുടെ കാർ വിറ്റതിന് ശേഷമുള്ള താക്കോൽ കൈമാറ്റമാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്

ദി പ്രീസ്റ്റ്, വണ്‍ തുടങ്ങി നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്

Noora T Noora T :