എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ രോഗസൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് മമ്മൂട്ടി. സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെയെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
‘എസ് പി ബാലസുബ്രഹ്മണ്യം സാറിന്‍റെ വേഗത്തിലുള്ള തിരിച്ചുവരവിനായി പ്രാര്‍ഥിക്കുന്നു. സ്വാതികിരണം, അഴകന്‍ എന്നീ രണ്ട് സിനിമകളില്‍ അദ്ദേഹം പാടിയ പാട്ടുകളില്‍ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ അവസ്ഥയിലേക്ക് മടക്കി കൊണ്ടുവരട്ടെ. മമ്മൂട്ടി കുറിച്ചു’. ഈ മാസം അഞ്ചിനാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.