അറുപത്തിയെട്ടു വയസിലും ഒരു വർഷം ആറു മുതല്‍ എട്ടു വരെ ചിത്രങ്ങള്‍; എങ്ങനെ സാധിക്കുന്നു !മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മമ്മൂട്ടിയുടെ മാസ്സ് മറുപടി?

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തീയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരങ്ങൾ . മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ചെന്നൈയിലും ഹൈദരാബാദിലുമായിരുന്നു താരങ്ങൾ. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ചിത്രം ബ്രഹ്മാണ്ഡ റിലീസ് തന്നെയാണ്.

പ്രമോഷന്റെ ഭാഗമായി താരങ്ങൾ പങ്കെടുക്കുന്ന ചടങ്ങിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ചടങ്ങിനിടെ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നൽകിയ മറുപടിയാണ് മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഞാൻ താങ്കളുടെ ഒരു വലിയ ആരാധകനാണെന്നും , അറുപത്തിയെട്ടു വയസിലും ഒരു വർഷം ആറു മുതല്‍ എട്ടു വരെ ചിത്രങ്ങള്‍ എങ്ങനെ ചെയ്യാന്‍ സാധിക്കുന്നുവെന്നായിരുന്നു ചോദ്യം. മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടിയാവട്ടെ ഇങ്ങനെ ”നിങ്ങളാണ് എന്റെ എനര്‍ജി” സോഷ്യ മീഡിയയിൽ താരത്തിന്റെ മാസ്സ് മറുപടി വൈറലാവുകയറ്റും ചെയിതു.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരില്‍ അവരുടെ ആരാധകര്‍ ഏറ്റുമുട്ടാറുള്ള കാഴ്‌ചകള്‍ക്ക് താരങ്ങളുടെ അഭിനയജീവിതത്തോളം പ്രായം വരും. മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമ അടക്കി ഭരിക്കുന്ന താരമാണ് മമ്മുട്ടി. മലയാള സിനിമയെ കുറിച്ച്‌ വര്‍ത്തമാനകാലത്തോ ഭാവിയിലോ സുദീര്‍ഘമായ ഒരു പഠനം നടത്തിയാൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പ്രാധാന്യം വ്യതമാകും. നാല്‍പ്പതി വര്‍ഷത്തിലധികമായി മലയാള സിനിമാ മേഖലയെ സ്വന്തം ചുമലുകളില്‍ താങ്ങി നിറുത്തുകയാണ്.എണ്ണിയാൽ ഒടുങ്ങാത്തത്ര ചിത്രങ്ങൾക്ക് ജീവൻ നൽകുകയും ചെയ്തു.

പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ട കാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർ ജനിക്കുകയാണ് മാമാങ്കം എന്ന സിനിമയിലൂടെ. മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടിൽനിന്ന് സാമൂതിരിയെ എതിരിടാൻ പോയ ചാവേർ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്.

കേരളത്തിലെ 400 സ്‌ക്രീനുകളിൽ എത്താൻ പോകുന്ന ചിത്രം ലോകമെങ്ങും 2000 സ്‌ക്രീനുകളിൽ ആവും എത്തുക എന്നാണ് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നത്. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുമ്പോൾ നീണ്ട കാത്തിരിപ്പിലാണ് ആരാധകർ. ബ്രഹ്മാണ്ഡ ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഉണ്ണിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം. പ്രാചി തെഹ്ലാൻ ആണ് നായികയായി എത്തുന്നത്. ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് ആണ് മാമാങ്കത്തിൽ ഒരുക്കിയിരിക്കുന്നത് .കണ്ണൂർ ,എറണാകുളം ,ഒറ്റപ്പാലം ,അതിരപ്പള്ളി എന്നിവിടങ്ങളിൽ ആണ് ഷൂട്ടിംഗ് നടന്നത് .പതിനെട്ടു ഏക്കറോളം വരുന്ന സ്ഥലമാണ് സെറ്റ് ആക്കി മാറ്റിയത് .മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

Mammootty

Noora T Noora T :