മമ്മൂട്ടി കാരണം എന്റെ ചിത്രം പരാജയപെട്ടു; തുറന്നടിച്ച് മണിയന്‍പിള്ള രാജു

മലയാളത്തിലെ പ്രിയ നടൻ എന്നതിലുപരി പ്രമുഖ നിർമ്മാതാവ് കൂടിയാണ് മണിയൻ പിള്ള രാജു. സിനിമ മേഖലയിൽ തൻറേതായ ഒരിടം മണിയൻ പിള്ള രാജു നേടിയെടുത്തിട്ടുണ്ട്. ഏത് കഥാപാത്രവും അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കും . മണിയൻ പിള്ള രാജു നിർമ്മിച്ച പല ചിത്രങ്ങളും ബോക്സോഫീസിൽ വൻ വിജയം നേടിയിട്ടുണ്ട്.

ഇപ്പോൾ ഇതാ തന്റെ മികച്ച ചിത്രമായ അനന്ദഭഭ്രം പരാജയപ്പെടാനുളള കാരണം മമ്മൂട്ടിയുടെ സിനിമയാണെന്ന് മണിയന്‍പിള്ള രാജു പറയുന്നു . താൻ നിർമ്മിച്ച ചിത്രങ്ങളുട‍െ ഓർമ പങ്കുവയ്ക്കവെയാണ് അനന്തഭഭ്രം പരാജയപ്പെടാനുളള കാരണം താരം വ്യക്തമാക്കിയത്. സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായ ‘അനന്തഭദ്രം’ എന്ന സിനിമയുടെ ബോക്സ് ഓഫീസ് വിജയത്തിന്റെ വിധി ഇല്ലാതാക്കിയത് മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ‘രാജമാണിക്യം’ ആണെന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ തുറന്നു പറച്ചില്‍. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

“ഞാന്‍ ചെയ്ത ഒരു നല്ല സിനിമയാണ് ‘അനന്തഭദ്രം’. ആ സിനിമയ്ക്ക് അന്ന് ഓപ്പോസിറ്റ് നിന്നത് ‘രാജമാണിക്യം’ എന്ന സിനിമയായിരുന്നു. ‘രാജമാണിക്യം’ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ട ഒരു കോമഡി ചിത്രമായിരുന്നു. അതിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘അനന്തഭദ്രം’ എവിടെ പോയാലും ‘രാജമാണിക്യം’ കൂടെയുണ്ടാകും. അത് കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷനൊക്കെ രാജമാണിക്യം തൂത്തുവാരി കൊണ്ട് പോയി. എന്നാലും എനിക്ക് ‘അനന്തഭദ്രം’ വലിയ നഷ്ടമില്ലാതെ പോയി ആറോളം അവാര്‍ഡുകളും ആ സിനിമ എനിക്ക് നേടി തന്നു”. മണിയന്‍പിള്ള രാജു പറഞ്ഞു.

Noora T Noora T :