സ്നേഹം പുറത്തു കാണിക്കണം.. മമ്മൂട്ടി ദേഷ്യപെട്ടു കവിയൂർ പൊന്നമ്മ പറയുന്നു

അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് കവിയൂർ പൊന്നമ്മ. മോഹൻലാലിൻറെ അമ്മയായി മലയാളികളുടെ മനസ്സിൽ തറഞ്ഞു പോയ മുഖം അമ്മ വേഷം ചെയ്യുമ്പോൾ മോഹന്‍ലാല്‍ മകനായി വരണമെന്നാണ് താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന് കവിയൂര്‍ പൊന്നമ്മ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ സൂപ്പര്‍ താരം മമ്മൂട്ടിയെക്കുറിച്ച്‌ മനസ്സ് തുറക്കുകയാണ് താരം.

മമ്മൂട്ടി മുൻകോപക്കാരനാണ് അധികമാരോടും ഇടപെടാറില്ല എന്നൊക്കെ ആക്ഷേപമുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് കവിയൂർ പൊന്നമ്മ പറയുന്നതിങ്ങനെ. പല്ലാവൂർ ദേവനാരായണൻ സിനിമയുടെ സെറ്റിൽ വച്ച് പുതിയ കാർ എടുത്തപ്പോൾ ആദ്യം എന്നെ അതിൽ കയറ്റി ഒന്ന് റൗണ്ട് അടിച്ചു
സ്നേഹം പുറത്തു കാണിക്കാന്‍ അറിയാത്ത ശുദ്ധനാണ് മമ്മൂട്ടി എന്നും മനുഷ്യരായാല്‍ കുറച്ചൊക്കെ സ്നേഹം പുറത്തു കാണിക്കണമെന്ന് താന്‍ മമ്മൂട്ടിയോട് പറഞ്ഞാല്‍ ‘നിങ്ങളൊന്നു ചുമ്മാതിരിക്കുന്നുണ്ടോ’ എന്ന് പറഞ്ഞു തന്നോട് ദേഷ്യപ്പെടുമെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.

“ലാലുവിനെ പോലെ തന്നെയാണ് എനിക്ക് മമ്മൂസും. സ്നേഹം പുറത്ത് കാണിക്കാത്ത ഒരു സാധുവാണ് മമ്മൂസ്. എനിക്ക് ലാലുവും മമ്മൂസും ഒരു പോലെയാണ് ഒരു വ്യത്യാസവുമില്ല. .ഞാൻ ആദ്യം ലാലിന്റെ അമ്മയാകുന്നതിന് മുൻപേ മമ്മൂസിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. സ്നേഹം കുറച്ചൊക്കെ പ്രകടമാക്കി സ്നേഹിക്കണം, ഞാനത് പറയുമ്പോൾ ‘നിങ്ങളൊന്ന് ചുമ്മാതെ ഇരുന്നേ’ എന്ന് പറഞ്ഞു എന്നോട് ദേഷിക്കും. ‘പല്ലാവൂർ ദേവനാരയണൻ’. ലാലിനെ പോലെ മമ്മൂസും എനിക്ക് സ്വന്തം മകനെ പോലെയാണ്” .കവിയൂർ പൊന്നമ്മ പറയുന്നു

രണ്ടുപേരും പ്രതിഭാധനരായ അഭിനേതാക്കളാണ്. മോഹൻലാലിന്റെ അമ്മയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഞങ്ങളെ കാണുന്നത് അമ്മയും മകനുമായിട്ടാണ്. മോഹൻലാലിനെ ഞാൻ കുട്ടാ എന്നാണ് വിളിക്കുന്നത്. കുറച്ച് മുമ്പ് ഒരു സപ്‍താഹത്തില്‍ പങ്കെടുക്കാൻ ഞാൻ പോവുകയായിരുന്നു. അവിടെവച്ച് പ്രായം ചെന്ന് അമ്മ ചോദിച്ചത് മകനെ കൊണ്ടുവരാമായിരുന്നില്ലേ എന്നാണ്. അവര്‍ ഉദ്ദേശിച്ചത് മോഹൻലാലിനെയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ മനസ്സിലായി. മമ്മൂസിനെ കാണുന്നവര്‍ വിചാരിക്കുന്നത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്. പക്ഷേ മമ്മൂസ് ഉള്ളിന്റെയുള്ളില്‍ വളരെ നല്ല മനുഷ്യനാണ്’- കവിയൂര്‍ പൊന്നമ്മ പറയുന്നു.

1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. വേഷം കെട്ടി വരാൻ ആവശ്യപ്പെട്ടു. വന്നു.

1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് നല്ല ജോടി ആയി ഖ്യാതി നേടി. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ നമുക്ക് കവിയൂർ പൊന്നമ്മയെ കാണാം. ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.

ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ നാലുതവണ കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. തീർഥയാത്രയിലെ അഭിനയത്തിന് അവാർഡ് ലഭിക്കുമ്പോൾ തന്നെ അതിലെ പ്രശസ്തമായ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനത്തിൽ പൊന്നമ്മയിലെ ഗായികയുടെ ശബ്ദമാധുര്യം അനുഭവേദ്യമാകുന്നു

Noora T Noora T :