കുഞ്ചൻ നമ്പ്യാർ ആയി പൃഥ്വിരാജ് , മാർത്താണ്ഡവർമ്മയായിമമ്മൂട്ടി; ബ്രഹ്മാണ്ഡ ചരിത്ര സിനിമയുമായി ഹരിഹരൻ

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജ് വീണ്ടും ഒന്നിക്കുന്നു. ഹരിഹരന്റെ സംവിധാനത്തിൽ
കലക്കത്ത് കുഞ്ചൻ നമ്പ്യാർ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്

ഏപ്രിൽ മാസം പതിനാലാം തീയതി ചിത്രത്തിന്റെ പൂജ ചെന്നൈയിൽ വെച്ച് നടത്തുവാനും അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാൽ കോറോണയുടെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കുകയായിരുന്നു. ഒരു വർഷത്തോളം കാലം സിനിമയ്ക്കുവേണ്ടി ഗവേഷണം നടത്തിയ ശേഷമാണ് കുഞ്ചൻ നമ്പ്യാർ ലേക്ക് ഹരിഹരൻ എത്തുന്നത്.

കുഞ്ചൻ നമ്പ്യാർ ആയി വേഷമിടുന്നത് പൃഥ്വിരാജ് ആണ്. ചിത്രത്തിൽ പൃഥ്വിരാജിന് പുറമേ മാർത്താണ്ഡവർമ്മയായി അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ട്.

mammootty

Noora T Noora T :