ഞങ്ങൾ ഒന്നിച്ച് വേദി പങ്കിട്ടു; ഇർഫാൻ ഖാനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി

കഴിഞ്ഞ ദിവസമായിരുന്നു നടൻ ഇർഫാൻ ഖാൻ മരിച്ചത്. അദ്ദേഹത്തെ അനുസ്മരിച്ച് നടൻ മമ്മൂട്ടി.

സിനിമാ ലോകത്തിന് സങ്കടകരമായ വലിയ നഷ്ടം. ലോകമെമ്പാടുമുള്ള പ്രേക്ഷകർ സ്നേഹിച്ച മികച്ച നടൻ. ഒരു പരിപാടിയുടെ ഭാ​ഗമായി ഒന്നിച്ച് വേദി പങ്കിടാൻ സാധിച്ചതിന്റെ സന്തോഷമുണ്ട്. അന്ന് ഞങ്ങൾ പങ്കുവച്ച സംഭാഷണവും സൗഹാർദ്ദവും ഞാൻ ഓർക്കുന്നു”.

വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇർഫാന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്

MAMMOOTTY

Noora T Noora T :