ഡ്രൈവിംഗ് ലൈസൻസ് മമ്മൂട്ടി വേണ്ടെന്ന് വെക്കുകയായിരുന്നു; ഇനി ഞാൻ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യണമെങ്കിൽ… വെളിപ്പെടുത്തി സച്ചി

മലയാള സിനിമയിലെ തന്റെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ് സച്ചി. ചോക്ലേറ്റ്, റോബിൻ ഹുഡ്, രാമലീല, ഷെർലക്ക് ടോംസ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അയ്യപ്പനും കോശിയുമാണ് സച്ചിയുടേതായി പുറത്തിറങ്ങിയ സിനിമ. തിരക്കഥാക്കൃത്തിന്റെ കുപ്പായത്തിൽ നിന്നും സംവിധായകന്റെ വേഷത്തിലെത്തിയപ്പോഴും മലയാള സിനിമക്ക് ലാഭം മാത്രം സമ്മാനിച്ച വ്യക്തിയാണ് സച്ചി. ഇപ്പോൾ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് സച്ചിയുടെ അയ്യപ്പനും കോശിയും

വർഷങ്ങൾക്ക് മുൻപു മമ്മൂക്ക വേണ്ടെന്നു പറഞ്ഞ കഥയാണ് ഡ്രൈവിംഗ് ലൈസൻസ് എന്നും സച്ചി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. സത്യത്തിൽ ആ കഥയുമായി അദ്ദേഹത്തെ പോയി കണ്ട തന്നെ തല്ലണം. മമ്മൂക്കയെ പോലെ ഒരാൾ ഡ്രൈവിങ് ലൈസൻസിനു‍ വേണ്ടി നടക്കുന്നു എന്നു പറഞ്ഞാൽ ആരു വിശ്വസിക്കും! ആ കഥാപാത്രത്തെ തന്നെക്കാൾ നന്നായി മനസ്സിലാക്കിയത് അദ്ദേഹമാകും. ആ തീരുമാനം തന്നെയാണ് ശരി എന്നും സച്ചി പറയുകയുണ്ടായി. മമ്മൂട്ടി എന്ത് കൊണ്ട് ഡ്രൈവിങ് ലൈസൻസിൽ നിന്നും പിന്മാറിയെതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സച്ചി. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ ആണ് സച്ചി മനസു തുറന്നത്.

‘ഡ്രൈവിംഗ് ലൈസൻസിന്റെ തുടക്കത്തിൽ ആലോചിച്ചിരുന്നത് മമ്മൂക്കയെ ആണ്. കാരണം, ഡ്രൈവിംഗ് ക്രേസി ആയിട്ടുള്ള നടൻ, സൂപ്പർ സ്‌റ്റാർ എന്നിങ്ങനെയൊക്കെയുള്ള ഘടകങ്ങളുണ്ടായിരുന്നു. മമ്മൂക്കയ്‌ക്ക് അവസാന ഭാഗത്തുണ്ടായ ചില കൺഫ്യൂഷൻസ് ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു നോക്കിയാൽ 100 ശതമാനം ശരിയാണ്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഹരീന്ദ്രൻ എന്ന കഥാപാത്രത്തെ മറന്ന് എല്ലാവരും മമ്മൂക്കയുടെ പിറകെ പോകും. അങ്ങനെ കഥാപാത്രം മുങ്ങി പോവുകയും നടൻ ഉയർന്നു വരികയും ചെയ്യും. അവിടെ മമ്മൂട്ടിക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ അതിനു വേണ്ടി ഇത്രയും സ്ട്രഗിൾ ചെയ്യുന്നു എന്നുവരുമ്പോൾ പ്രേക്ഷകർക്ക് അത് വിശ്വാസയോഗ്യമാകില്ല. അതുകൊണ്ടാണ് ഇതിനിങ്ങനെ ഒരു കുഴപ്പമുണ്ടെന്ന് മമ്മൂക്ക പറഞ്ഞത്.മ

മ്മൂക്കയെ വച്ച് സിനിമ ചെയ്യണമെന്ന് ഉറപ്പായും എനിക്ക് ആഗ്രഹമുണ്ട്. അത്രയധികം നമ്മളെ സ്വാധീനിച്ച നടൻ, അത് മോഹൻലാൽ ആയാലും. അങ്ങനെയുള്ളവരെ വച്ച് ഒരു സിനിമ ചെയ്യുമ്പോൾ അവർ ചെയ്‌ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‌മായ ഒന്നുവേണം. അവർ രണ്ടുപേരും ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ലെങ്കിലും വ്യത്യസ്‌തമായ കഥാപരിസരമെങ്കിലും ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്’.

Noora T Noora T :