മമ്മൂട്ടി സാര്‍ ഗംഭീരമായി, ലിജോയുടെ ഈ മാജിത് തിയറ്ററുകളില്‍ മിസ് ചെയ്യരുതേ; ചിത്രം കണ്ട അനുഭവം പങ്കുവച്ച് കാര്‍ത്തിക് സുബ്ബരാജ്

മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്‍റെ പ്രീമിയര്‍ ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ ആയിരുന്നു. എന്നാല്‍ തിയറ്റര്‍ റിലീസ് ജനുവരി 19 ന് ആയിരുന്നു. തമിഴ്നാട്ടില്‍ ചിത്രത്തിന്റെ റിലീസ് ഇന്നലെയായിരുന്നു

ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.

ചിത്രത്തിന്‍റെ തമിഴ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ചുരുങ്ങിയ വാക്കുകളിലാണ് കാര്‍ത്തിക്കിന്‍റെ വിലയിരുത്തല്‍. “നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമായ അനുഭവമാണ്. മമ്മൂട്ടി സാര്‍ ഗംഭീരമായി. ലിജോയുടെ ഈ മാജിത് തിയറ്ററുകളില്‍ മിസ് ചെയ്യരുതേ. ലിജോയ്ക്കും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൈയടികള്‍”, എന്നാണ് കാര്‍ത്തിക് സുബ്ബരാജിന്‍റെ ട്വീറ്റ്.

മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. തന്‍റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

Noora T Noora T :