മമ്മൂട്ടിയുടെ വർക്ക് ഔട്ട് ചിത്രങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിയക്കുന്നത് . തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വര്‍ക്ക് എറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം, ഹോം വര്‍ക്ക്, നോ അതര്‍ വര്‍ക്ക്, സോ വര്‍ക്കൗട്ട് എന്ന് കുറിച്ച കൊണ്ടായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്
മമ്മൂട്ടി എന്ന നടൻ മലയാളികൾക്കിടയിൽ എങ്ങനെ ഇത്രയും പ്രിയങ്കരനാകുന്നു എന്നതിന്റെ തെളിവാണ് ആ സെൽഫി ചിത്രങ്ങൾക്കു കിട്ടിയ സ്വീകാര്യതയെന്ന് നടൻ കിഷോർ സത്യ. തലമുറകൾക്ക് അദ്ദേഹം ഒരു പ്രചോദനവും നിധിയുമാണെന്നും താരം പറയുന്നു.
കിഷോർ സത്യയുടെ വാക്കുകൾ:
എന്തുകൊണ്ടാണ് ഈ ചിത്രങ്ങൾ വൈറലായത്. മമ്മൂക്കയുടെ ചിത്രം സ്വന്തം പേജിൽ പങ്കുവയ്ക്കാത്ത സിനിമാ താരങ്ങളും കുറവായിരുന്നു. നമ്മളൊക്കെ മമ്മൂക്കയുടെ പ്രായത്തെപ്പറ്റി പറയാറുണ്ട്. എന്നാൽ അദ്ദേഹമൊരിക്കൽ പോലും സ്വന്തം പ്രായത്തെക്കുറിച്ച് പറയാറുമില്ല. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ളതും, വർക്കൗട്ട് ചെയ്യുന്നതുമായ ചിത്രങ്ങൾ മമ്മൂക്കയുടേതായി അധികം കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കാം ഈ ചിത്രങ്ങൾ നമ്മൾ കൂടുതൽ ചർച്ച ചെയ്തത്
എന്നാൽ എനിക്ക് ഈ ചിത്രങ്ങളെ അങ്ങനെ പറയാനല്ല ഇഷ്ടം, മമ്മൂക്ക എന്ന ഫിറ്റ്നസ് ഫ്രീക്കിന്റെ വ്യക്തിത്വമാണ് ഇതിൽ കാണാനാകുക. അദ്ദേഹത്തെ മസിൽ തന്നെ നോക്കിയാൽ അറിയാം, ശരീരം എങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നതെന്ന്.
കോവിഡിനുശേഷം വരുന്ന മലയാള സിനിമയിലേയ്ക്കുളള മമ്മൂക്കയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആയാണ് ഈ ചിത്രത്തെ ഞാൻ കാണാനാഗ്രഹിക്കുന്നത്.