മാമാങ്കം തെലുങ്ക് ട്രെയിലർ ലോഞ്ചിൽ തിളങ്ങി ഇനിയ; സോഷ്യൽ മീഡിയയിൽ വൈറലായി ഗ്ലാമർ ചിത്രങ്ങൾ!

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരങ്ങൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ മാമാങ്കം ടീം നേരിട്ടെത്തി പ്രമോഷൻ പരിപാടികൾ നടത്തുകയാണ്. ഇപ്പോൾ ഇതാ പ്രമോഷനിലെ ഇനിയയുടെ ഗ്ലാമർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സിനിമയിൽ ഒരു പ്രധാന കഥപാത്രമായി ഇനിയ എത്തുന്നു.

പ്രാചി തെഹ്ലാൻ ആണ് നായികയായി ചിത്രത്തിൽ എത്തുന്നത്. ഉണ്ണി മുകുന്ദൻ, അനു സിതാര, ഇനിയ കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർ ജനിക്കുകയാണ് മാമാങ്കം എന്ന സിനിമയിലൂടെ.

mamakam actress Iniya

Noora T Noora T :