ദിലീപ് എന്നെ ആ പാട്ടിൽ നിന്ന് മാറ്റി നിർത്തി വേറൊരു നമ്പൂതിരി പാട്ടെഴുതും എന്നായിരുന്നു അയാൾ പറഞ്ഞത്,എന്റെ വരികളൊന്നും പോരാന്നാണ് പുള്ളിക്ക്, അതാണ് അയാളുടെ ഗുരുത്വക്കേട്; തുറന്നടിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി !

നടിയെ ആക്രമിച്ച കേസ് നിർണ്ണായക വഴിതിരുവിലൂടെ കടന്നു പോകുമ്പോൾ .ദിലീപിനെ കുറിച്ച് നിരവധി വെളിപ്പെടുത്തലുകളനു പുറത്തു വരുന്നത് .ദിലീപിന്റെ വാശി കാരണമാണ് തനിക്ക് സിനിമയിൽ 10 വർഷം നഷ്ടമായതെന്നായിരുന്നു അടുത്തിടെ സംവിധായകൻ വിനയൻ തുറന്നടിച്ചത്. പല സംവിധായകരും നിർമ്മാതാക്കളും നേരത്തേയും ദിലീപിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദിലീപ് തന്നെ സിനിമയിൽ നിന്നും മാറ്റി നിർത്തിയതിനെ കുറിച്ച് പറയുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി.ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപ്, പൃഥ്വിരാജ് അടക്കമുള്ള താരങ്ങളെ കൈപത്രം രൂക്ഷമായി വിമർശിച്ചത്.

ദിലീപ് തന്നെ ഒരു പാട്ടിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. വേറൊരു നമ്പൂതിരി പാട്ടെഴുതും എന്നായിരുന്നു അയാൾ പറഞ്ഞത്. എന്നിട്ട് ഹരിയെ കൊണ്ട് പാട്ടെഴുതിച്ചു. എന്റെ വരികളൊന്നും പോരാന്നാണ് പുള്ളിക്ക്, അതാണ് അയാളുടെ ഗുരുത്വക്കേട്. ആ ഗുരുത്വക്കേട് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു, പ്രതീക്ഷിക്കുന്നു’.

‘ദിലീപിന് ഇപ്പോഴും ഈ പുഴയും കടന്നുവെന്ന പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ അയാൾ പലതും മറന്നു. എത്രയോ പാട്ടുകൾ ദിലീപിന് വേണ്ടി ചെയ്തതാണ്. ഇഷ്ടം എന്ന ദിലീപ് സിനിമയ്ക്ക് വേണ്ടി താൻ പാട്ടുകൾ എഴുതിയിരുന്നു. എന്നാൽ അയാൾ അതും മറന്നു. എല്ലാ പടങ്ങളും മറന്നിട്ട് അയാൾ എന്നെ ഒരു സിനിമയിൽ നിന്ന് മാറ്റി’.

എന്നെ അതൊന്നും ബാധിക്കില്ല. ഞാൻ 460 സിനിമകൾ ചെയ്തിട്ടുണ്ട്. ഇതാണ് സിനിമക്കാരുടെ വിഡ്ഢിത്തങ്ങൾ. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. അത് പൃഥ്വിരാജിനും ഉണ്ട്. അതിനെ കുറിച്ച് ഞാൻ പറയുന്നില്ല. ഈ പിള്ളേർക്ക് ഇതൊന്നും അറിയില്ല. എഴുത്തിന്റെ പിന്നിൽ വലിയൊരു തപസുണ്ട്. 72 വർഷത്തെ ജീവിത അനുഭവമുണ്ട്’.

ഇപ്പോൾ ഉണ്ടാക്കിയെടുത്ത് എഴുതുന്നതല്ല. ജീവിത്തതിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവങ്ങളാണ് ഞാൻ എഴുതുന്നത്. അതിനെയൊക്കെ തള്ളിപ്പറഞ്ഞാൽ പാപമുണ്ടാകും. അതൊന്നും ഇവർക്കൊന്നും മനസിലാകാൻ പോകുന്നില്ല. എനിക്കൊന്നും പ്രശ്നമില്ല. ഞാൻ പടത്തിൽ നിന്നും ഇറങ്ങി വന്നു’.ദീപക് ദേവിന്റെ സ്റ്റുഡിയോയുടെ രണ്ടാം നിലയുടെ മുകളിലേക്ക് ഈ പ്രായത്തിൽ മുടന്തി മുടന്തി കേറി പോയി എഴുതിയതാണ്. എന്നെ അയാൾ പറഞ്ഞയക്കുമ്പോ എന്റെ വേദന എത്രയാണെന്ന് ആലോചിച്ച് നോക്കൂ. വേദനയല്ല അയാളെ ആലോചിച്ചിട്ടാണ്. എന്റെ വിഷമം ഇത്രയും മണ്ടനാണല്ലോ പൃഥ്വിരാജ് എന്നാണ്.അത്തരത്തിലുള്ള ആൾക്കാരും ഉണ്ട്’.

സൂപ്പർതാരങ്ങൾക്ക് തന്നെ ഞാൻ പോരെന്നതാണ് ഇപ്പോൾ. ഹിസ് ഹൈനസ്സ് അബ്ദുള്ളയും കമലദളവും ഭരതവും കണ്ണീർപ്പൂവും ഒക്കെയാണ് സൂപ്പർ താരത്തെ താരമാക്കിയത്. ആരേയും വിമർശിക്കുന്നതല്ല. പക്ഷേ അവർ ഇതൊക്കെ മറക്കുന്നുവന്നതാണ്. എനിക്ക് ഇതൊന്നും മറക്കാൻ കഴിയുന്നതല്ല.എനിക്ക് എൻറെ അമ്മയും അച്ഛനേയും മറക്കാൻ കഴിയില്ല. മമ്മൂട്ടിയേയും മോഹൻലാലിനേയും ജയരാജനേയും ലോഹിതാദാസിനേയും ദിലീപിനേയും ദീപക് ദേവിനേയുമൊന്നും എനിക്ക് മറക്കാൻ പറ്റില്ല. ഞാൻ എല്ലാവരേയും ഓർമ്മിക്കുന്നവരാണ്. ആ ഓർമ്മയാണ് എന്റെ ശക്തി. എന്നെ കണ്ടിട്ട് വേണമെങ്കിൽ അവർ പഠിക്കട്ടെ’.’എന്നെ ആരെങ്കിലും വിളിക്കണമെന്ന് മോഹമില്ല. എന്നെ വിളിക്കുന്നവർ വിളിക്കട്ടെ, ഞാൻ പോകാൻ തയ്യാറാണ്. എന്റെ ഇടതുകൈയ്യേ തളർന്നിട്ടുള്ളൂ. വലതുകൈക്ക് മാത്രമേ അൽപം പ്രശ്നമുള്ളൂ. എന്റെ പ്രതിഭക്ക് യാതൊരു പ്രശ്നവുമില്ല. ഇപ്പോഴും എന്നെ വിളിക്കുന്നവർ ഉണ്ട്. എനിക്ക് അത് മതി. ഞാൻ ചെയ്തതിനെ കുറിച്ച് എനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്. ചെയ്യുന്നതിനെ കുറിച്ചും ആത്മവിശ്വാസമുണ്ട്’

AJILI ANNAJOHN :