പ്രണവ് മോഹൻലാലിനെപ്പോലെ ബാച്ചിലർ ലൈഫ് എഞ്ചോയ് ചെയ്യുന്നവരെ അസൂയയോടെ നോക്കി കാണുന്നവരിൽ നിന്നും ഒരു മാരീഡ് ലൈഫിലേക്ക് കാലെടുത്ത് വെക്കണമെങ്കിൽ നീ അത്രമേൽ പ്രണയത്തിലായിരുന്നിരിക്കണം’ വിശാഖിനും വധുവിനും ആശംസകൾ നേർന്ന് പൃഥ്വിരാജ്!

മലയാള സിനിമയിലെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചിത്രത്തലൂടെ വെള്ളിത്തിരയിൽ എത്തിയ താരം, ഇന്ന് സംവിധായകനും പ്രൊഡ്യൂസറുമൊക്കെ ആയി തിളങ്ങുകയാണ്. ലൂസിഫർ എന്ന ആദ്യ സംവിധാന ചിത്രത്തിലൂടെ മലയാളത്തിന് ഒരു ബ്ലോക് ബസ്റ്റർ നൽകാൻ പൃഥ്വിരാജിന് സാധിച്ചു. നിലവിൽ ഒട്ടേറെ സിനിമകളാണ് പൃഥ്വിയുടേതായി വരാനിരിക്കുന്നത്.ഏറ്റവും അവസാനം പൃഥ്വിരാജിന്റേതായി തിയേറ്ററുകളിലെത്തിയ സിനിമ തീർപ്പായിരുന്നു.

ഇപ്പോഴിത സുഹ‍ൃത്തും മെറിലാന്‍ഡ് സ്റ്റുഡിയോസ് ഉടമ പി.സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ‘വിശാഖിനെ എനിക്ക് അവന്റെ ചെറിയ പ്രായം മുതൽ അറിയാം.’

‘ഈ എൻ​ഗേജ്മെന്റിന് മുമ്പ് ഒരു ചെറിയ കഥനടന്നിട്ടുണ്ട്. വിശാഖിന്റെ ബ്രദ‌റിൻ ലോയെ എനിക്ക് പരിചയമുണ്ട്.ഈ പ്രപ്പോസൽ സീരിയസായി ആോചിക്കുന്ന സമയത്ത് അദ്ദേഹം എന്നെ വിളിച്ചിരുന്നു. പൃഥ്വിരാജ് സിനിമയിലുള്ള വ്യക്തിയല്ല അദ്ദേഹത്തോട് വിശാഖ് എങ്ങനത്തെ പയ്യനാണെന്ന് തിരക്കാം എന്ന് കരുതിയാണ് അദ്ദേഹം എന്നെ വിളിച്ചത്.’
അപ്പോൾ ഞാൻ ഒരു മിനിറ്റെന്ന് പറഞ്ഞ് വിശാഖിനെ വിളിച്ചു. നിന്റെ ഓഫർ എന്താണ് എനിക്കെന്ന് പറയാൻ പറഞ്ഞു അവനോട്… ചേട്ടാ എന്ത് വേണമെങ്കിലും ചെയ്യാമെന്ന് അവൻ അന്ന് പറഞ്ഞു. എന്ത് വേണമെന്ന് വൈകാതെ വിശാഖിനോട് ഞാൻ പറയും. വിശാഖിന്റെ കാര്യത്തിൽ വലിയ സന്തോഷമുണ്ട്.’

‘വിശാഖിനും അദ്വിതയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു. പ്രണവ് മോഹൻലാലിനെപ്പോലെ ബാച്ചിലർ ലൈഫ് എഞ്ചോയ് ചെയ്യുന്നവരെ അസൂയയോടെ നോക്കി കാണുന്നവരിൽ നിന്നും ഒരു മാരീഡ് ലൈഫിലേക്ക് കാലെടുത്ത് വെക്കണമെങ്കിൽ നീ അത്രമേൽ പ്രണയത്തിലായിരുന്നിരിക്കണം’ വിശാഖിനും വധുവിനും ആശംസകൾ നേർന്ന് പൃഥ്വിരാജ് പറഞ്ഞു.

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമിച്ചത് വിശാഖ് സുബ്രഹ്മണ്യമായിരുന്നു. 2022ൽ തിയേറ്ററുകളിൽ‌ എത്തിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ചിത്രങ്ങളിലൊന്നും ഹൃദയമായിരുന്നു.

പ്രണവ് മോഹന്‍ലാല്‍, അമ്മ സുചിത്ര, കല്യാണി പ്രിയദര്‍ശന്‍, വിനീത് ശ്രീനിവാസന്‍, ഭാര്യ ദിവ്യ, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെ വിശാഖിന്റെ വിവാഹ നിശ്ചയ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ വിശാഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്‍തിരുന്നു.

AJILI ANNAJOHN :