ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ച് രണ്ട് മാസം പിന്നിടാൻ പോകുമ്പോഴും ആരാധകർ ബിഗ് ബോസ് ഹാങോവറിൽ തന്നെയാണ്. മത്സരാർഥികളുടെ പുറത്തുള്ള പ്രവൃത്തികൾ പോലും ഇപ്പോഴും പ്രേക്ഷകർ വിലയിരുത്തുകയും ഒപ്പം ബിഗ് ബോസ് ആരാധകരുടെ
ഗ്രൂപ്പിൽ ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.
കൂടാതെ ഫാൻ ഫൈറ്റ് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും പറയാൻ സാധിക്കും. ഇതുവരെയുള്ള സീസണുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതുമായ സീസൺ കൂടിയാണ് സീസൺ 4. ബ്ലെസ്സലി ദിൽഷ റോബിൻ സോഷ്യൽ മീഡിയ ചർച്ചകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന പേരുകളാണ് ഇത്
റോബിനും ബ്ലെസ്ലിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിയ്ക്കുന്നു എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചതിന് ശേഷം ദില്‍ഷയെ വിമര്‍ശിക്കുന്നവരാണ് കൂടുതലും. ചുരുക്കം ചിലര്‍ മാത്രമാണ് ധീരമായ തീരുമാനമാണെന്നും, ഇപ്പോഴെങ്കിലും ഇങ്ങനെ പ്രതികരിച്ചത് നന്നായി എന്നും പറഞ്ഞ് പ്രശംസിച്ചിട്ടുള്ളൂ. മറ്റെല്ലാവരും ദില്‍ഷ റോബിനെ തേച്ചു എന്ന രീതിയിലാണ് സൈബര്‍ അറ്റാക്ക് ചെയ്യുന്നത്. അതിന് ആവശ്യത്തിന് മേമ്പൊടി കൂട്ടാന്‍ റോബിനും ശ്രമിയ്ക്കുന്നുണ്ട്. ഇപ്പോഴിതാ എല്ലാത്തിനും ഉള്ള പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് ദില്‍ഷബൈക്കില്‍ യാത്ര ചെയ്യുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് ആണ് ദില്‍ഷയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ജീവിതത്തെ ഒരു ബൈക്ക് റൈഡുമായി താരതമ്യപ്പെടുത്തുകയാണ് ദില്‍ഷ. താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.ജീവിതം ഒരു ബൈക്ക് യാത്ര പോലെയാണ്. ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍. ഓരോ നിമിഷവും ആസ്വദിക്കാനും വിലമതിക്കാന്‍ കഴിയാത്തത് ആക്കി തീര്‍ക്കാനും നമ്മള്‍ പഠിക്കണം, കാരണം ഒരിക്കല്‍ നഷ്ടപ്പെട്ടുപോയാല്‍ ആ ആവസരം നമുക്ക് ആഗ്രഹിച്ചാലും ഒരിക്കലും തിരികെ ലഭിക്കില്ല.
കാലം ചെല്ലുന്തോറും എല്ലാ നിഷേധാത്മകതയും ഇരുട്ടും ഇല്ലാതാകും! കാലത്തിന് മായ്ച്ചുകളയാന്‍ കഴിയാത്തതായി ഒന്നുമില്ല. നമുക്ക് കരുത്തുറ്റവരായി എല്ലാറ്റിനെയും പുഞ്ചിരിയോടെ നേരിടാം! നമുക്കെല്ലാവര്‍ക്കും ഒരു ജീവിതം മാത്രമേയുള്ളൂ, അത് പൂര്‍ണ്ണമായി ജീവിക്കൂ…! പോസിറ്റിവിറ്റി പ്രചരിപ്പിക്കുക, ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക- ദില്‍ഷ എഴുതിയിരിക്കുന്നത് .
റോബിന്‍ കല്യാണത്തിന് നിര്‍ബന്ധിയ്ക്കുകയാണ് എന്നും, എന്നാല്‍ കുടുംബത്തെ വിട്ട് പെട്ടന്ന് തനിയ്ക്ക് അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല എന്നുമാണ് ദില്‍ഷ പറഞ്ഞത്. റോബിന്‍ വിഷയത്തില്‍ പോകുന്ന ഇടത്ത് നിന്നെല്ലാം കല്യാണത്തെ കുറിച്ചും ത്രികോണ പ്രണയത്തെയും കുറിച്ച് ചോദിച്ച് ശല്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ബന്ധം അവസാനിപ്പിച്ചു എന്ന് പറഞ്ഞ് ദില്‍ഷ രംഗത്ത് എത്തിയത്