ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നില്‍ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവര്‍ ഒരു കാര്യം ഓര്‍ക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല; ദിലീപിന് പിന്തുണയുമായി ജീവന്‍ ഗോപാല്‍

നടിയെ ആക്രമിച്ച കേസില്‍ ഓരോ ദിവസവും നിര്‍ണായക വിവരങ്ങളാണ് പുറത്തു വരുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ദിലീപിനെതിരെ പുതിയ കേസെടുത്തത്. ഇപ്പോഴിതാ ദിലീപിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഭിനേതാവായ ജീവന്‍ ഗോപാല്‍. സത്യം കോടതിയില്‍ തെളിയട്ടെയെന്നും ദിലീപിനൊപ്പമാണ് താനെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് ജീവന്‍ ദിലീപിന് പിന്തുണ അറിയിച്ചിട്ടുള്ളത്. മൈ ബോസ് അടക്കമുള്ള സിനിമയില്‍ ജീവന്‍ തിളങ്ങിയിട്ടുണ്ട്.

‘കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്ന് സ്വപ്രയത്‌നത്തിലൂടെ ഉന്നതങ്ങളില്‍ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും. സത്യം കോടതിയില്‍ തെളിയട്ടെ. ചാനലുകളില്‍ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നില്‍ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവര്‍ ഒരു കാര്യം ഓര്‍ക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല. ഒന്ന് ആത്മപരിശോധന നടത്തിയാല്‍ നന്ന്’, ജീവന്‍ വ്യക്തമാക്കി.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് ദിലീപിനെതിരായ ഗൂഡാലോചന ആണെന്ന് എഴുത്തുകാരന്‍ കെ പി സുകുമാരന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. നടിയുടെ പീഡനദൃശ്യം പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്ത ‘മാഡം’ ആരാണ് എന്നും അവരെ കുറിച്ചു പോലീസ് എന്താണ് അന്വേഷിക്കാത്തതെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. ആടിനെ പട്ടിയാക്കുന്നത് പോലെ മാധ്യമങ്ങള്‍ നിരന്തരം എഴുതി പൊതുസമൂഹവും കരുതുന്നത് ദിലീപ് ക്വട്ടേഷന്‍ കൊടുത്ത് പള്‍സര്‍ സുനി നടിയെ പീഡിപ്പിച്ചു എന്നാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘ഇത് പോലെ വേറെയും നടികളെ പള്‍സര്‍ സുനി തട്ടിക്കൊണ്ടു പോയി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു വീഡിയോ സംഘടിപ്പിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുക്കുമോ? അങ്ങനെയൊരു വീഡിയോ ദിലീപിന് എന്തിനാണ്? എന്നാല്‍ ഈ സംഭവം പിന്നീട് ദിലീപിനെ തകര്‍ക്കാന്‍ വേണ്ടി ആരൊക്കെയോ ചേര്‍ന്ന് ഗൂഢാലോചന നടത്തി ദിലീപില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കുകയും ദിലീപിന്റെ ശത്രുക്കള്‍ എല്ലാം ഒന്നിക്കുകയുമായിരുന്നു’, എഴുത്തുകാരന്‍ പറയുന്നു.

Vijayasree Vijayasree :