മക്കൾക്ക് സ്വത്തുക്കൾ നൽകി? പൊട്ടിത്തെറിച്ച് മല്ലിക സുകുമാരൻ പൃഥിയും സുപ്രിയയും വീട്ടിൽ നിന്നും ഇറങ്ങാൻ കാരണമുണ്ട് ; വീട്ടിലെ ആ രഹസ്യങ്ങൾ തുറന്നടിച്ച് മല്ലിക

തനിക്കും കുടുംബത്തിനും എതിരെ വരുന്ന വിമർശനങ്ങൾക്ക് തിരിച്ചടി നൽകി മല്ലിക സുകുമാരൻ. ഈ അടുത്ത കാലത്ത് ഒരാൾ വിളിച്ച് ചേച്ചി സ്വത്തുക്കൾ ഭാ​ഗം വെച്ചില്ലേയെന്നും ഭാ​ഗം വെക്കാത്തത് കൊണ്ട് പിള്ളേരൊക്കെ പിണങ്ങിപ്പോയെന്ന് കേട്ടെന്നും ആ വ്യക്തി തന്നോട് പറഞ്ഞെന്നാണ് മല്ലിക പറയുന്നത്.

എനിക്ക് രണ്ട് പിള്ളേരെ ഉള്ളൂ, അവരൊന്നും എന്നോട് വാങ്ങിക്കാറില്ലെന്നും താനവരിൽ നിന്നും വാങ്ങിയിട്ടേ ഉള്ളൂ എന്നും മറുപടി നല്കുകയായിരുന്നെന്നും മല്ലിക തുറന്നടിച്ചു.

നമ്മൾ ചത്ത് കഴിയുമ്പോൾ നമുക്കുള്ളതെല്ലാം വഴിയേ പോകുന്നവർക്കാണോയെന്നും നമ്മുടെ കുഞ്ഞുങ്ങൾക്ക് തന്നെയാണെന്നും.

അതിനുള്ള വ്യവസ്ഥ ഉണ്ടാക്കാനുള്ള ബുദ്ധി തനിക്ക് ഉണ്ടെന്നുമാണ് മല്ലിക നൽകിയ മറുപടി. മാത്രമല്ല മുംബൈയിൽ നിന്നാണ് തനിക്കിങ്ങനെ ഒരു കോൾ വന്നതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

കൊച്ചുമക്കൾക്ക് സ്കൂൾ അഡ്മിഷന് വേണ്ടിയാണ് അവർ പോയത്. എന്നാൽ മാസത്തിൽ 20 ദിവസവും സുപ്രിയയും രാജുവും കൊച്ചിയിലാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മല്ലിക പറഞ്ഞു.

ജീവിതം കണ്ട സ്ത്രീയാണ് താൻ. ഇത്തരത്തിൽ ഈ എഴുതുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം എന്താണ്, ആരാണ് എന്നൊക്കെ എനിക്കറിയെമെന്നും അവരുടെ ലക്ഷ്യമെന്തെന്ന് അറിയാമെന്നും മല്ലിക തുറന്നടിച്ചു. .

Vismaya Venkitesh :