മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ.
മരുമക്കളെ ഇത്രയും പിന്തുണയ്ക്കുന്ന അമ്മായി അമ്മ വേറെ ഉണ്ടോ എന്നാണ് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പറയുന്നത്. ഇപ്പോഴിതാ മക്കളെ കുറിച്ചും മരുമകളെ കുറിച്ചും മല്ലിക സുകുമാരൻ പറയുന്ന വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
എമ്പുരാനെ കുറിച്ച് എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ടെന്നും കണ്ടിട്ട് എല്ലാവരും പറയണമെന്നും മല്ലിക മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല സിനിമയിൽ പ്രാർത്ഥനയ്ക്ക് കിട്ടിയതിൽ തുള്ളിച്ചാടി നടക്കുകയാണെന്ന് നടി സന്തോഷത്തോടെ പറയുന്നു.
രാജു അവളെ വിളിച്ചപ്പോഴും കാര്യങ്ങൾ ഒന്നും വിശദമായി പറഞ്ഞിരുന്നില്ല. എല്ലാം പിന്നീടാണ് അറിയിക്കുന്നത്. എല്ലാം കാണുമ്പോൾ സന്തോഷമാണെന്നു ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും മല്ലിക വ്യക്തമാക്കി.
അതേസമയം കേരളത്തിലെ പ്രേക്ഷകർ നമ്മളെ ഇതുവരെ വിട്ടുകളഞ്ഞിട്ടില്ലെന്നും ഇനിയും കൂടെ നിൽക്കും എന്നാണ് വിശ്വാസമെന്നും താരം വാചാലയായി. പദത്തിന്റെ കാര്യത്തിൽ പേടിയില്ല. എങ്കിലും ആ ഈ ഫീൽഡ് അങ്ങനെ ആണല്ലോ.
എല്ലാം അങ്ങനെ ഓടണം എന്നൊന്നും ഇല്ല. എന്നാൽ രാജു അത്രയും ഹാർഡ് വർക്കിങ് ആണെന്നും ഈ പടത്തിന് വേണ്ടി അവൻ ഒരുപാട് കഷ്ടപ്പെട്ടെന്നും മല്ലിക വ്യക്തമാക്കി. അമ്മയെന്ന നിലയിൽ ഞാൻ എപ്പോഴും പ്രാർത്ഥിക്കുമെന്നും താരം പറഞ്ഞു.
സിനിമയെക്കുറിച്ച് സംസാരം ഒക്കെ ഞങ്ങൾക്ക് ഇടയിൽ ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞ മല്ലിക അടുത്തതായി രാജമൗലിയുടെ പടത്തിലേക്ക് ആണെന്ന് തോന്നുന്നുയെന്നും അല്ലാതെ കൂടുതൽ ഒന്നും അവൻ പറഞ്ഞിട്ടില്ലെന്നും മല്ലിക പറഞ്ഞു. കൂടാതെ മരുമകളുടെ കമന്റിനെ കുറിച്ചത് ഇങ്ങനെയാണ്.
സുപ്രിയ അത് അവനെ ചൊറിയാൻ വേണ്ടി ഇടയ്ക്കിടെ എഴുതുന്നതാണെന്നും അതിൽ കാര്യം ഒന്നുമില്ലെന്നും മല്ലിക തമാശയോടെ പറഞ്ഞു. പോയാൽ പിന്നെ മൂന്നു മാസത്തേക്ക് കാണാൻ ഇല്ലെന്നൊക്കെ പരാതി പറയും. എല്ലാ ഭാര്യമാരെയും പോലെ സങ്കടം പറയുന്നതാണ് അവളെന്നാണ് മരുമകളെ അനുകൂലിച്ച് മാളിക വാചാലയായത്. സാധാരണ പടത്തിന്റെ സെൻസറിങ് ഒക്കെയായി രാജു തിരക്കിലാണെന്നും അവിടുന്ന് പിന്നെ ഷൂട്ടിനായി പോകുമെന്നും മല്ലിക കൂട്ടിച്ചേർത്തു.