ലംബോര്‍ഗിനി എവിടെയെന്ന് ആരാധകൻ ; മാസ് മറുപടിയുമായി മല്ലിക സുകുമാരൻ

സിനിമയിൽ മാത്രമല്ല ജീവിതത്തിലും മല്ലികാ സുകുമാരന്‍ ബോൾഡാണ്. കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ സമയത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് മല്ലികാ സുകുമാരന്‍ എത്തിയിരുന്നു.
ലൈവില്‍ ആരാധകരില്‍ ഒരാളുടെ ചോദ്യത്തിന് നടി നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്.

ലംബോര്‍ഗിനി എവിടെ അമ്മേ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ചോദ്യത്തിന് പിന്നാലെ മറുപടിയും എത്തി
അലമാരയില്‍ വെച്ചു പൂട്ടിയേക്കുവാ മോനെ, ആവശ്യത്തിന് പുറത്തെടുത്താല്‍ മതിയല്ലോ എന്നായിരുന്നു മല്ലികാ സുകുമാരന്റെ കിടിലൻ മറുപടി

സിനിമയിലെന്ന പോലെ സീരിയല്‍ രംഗത്തും തിളങ്ങിയ താരമാണ് മല്ലികാ സുകുമാരന്‍. മക്കളെയും മരുമക്കളെയും ഒരു പോലെ സ്‌നേഹിക്കുന്ന അമ്മ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. 1974ല്‍ പുറത്തിറങ്ങിയ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമാ രംഗത്ത് എത്തിയത്. പിന്നാലെ നിരവധി സിനിമകളില്‍ നടി വേഷമിട്ടു. വിവാഹ ശേഷവും സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്നു താരം.

mallika sukumaran

Noora T Noora T :