ആ ഫോട്ടോ എടുത്തതിന് പിന്നാലെ സുകുവേട്ടന്റെ വിയോഗം! പൃഥ്വിയുടെ വിവാഹത്തിന് സംഭവിച്ചത് ; കണ്ണീരോടെ മല്ലിക സുകുമാരൻ

സുകുമാരനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടിയും ഭാര്യയുമായ മല്ലിക സുകുമാരൻ. ജീവിതത്തിലുണ്ടായ തീരാനഷ്ടത്തെ കുറിച്ച് നടി പറഞ്ഞത് ഇങ്ങനെ. ഭർത്താവായ സുകുമാരനെ മലയാളികൾ ഒരുപാട് സ്നേഹിച്ചിട്ടുണ്ടെന്നും സുകുമാരൻ മരിക്കുന്നതിന് മുൻപ് കുടുംബവുമായി ഒരുമിച്ചെടുത്ത ചിത്രത്തെക്കുറിച്ചും മല്ലിക വെളിപ്പെടുത്തി.

അതേസമയം തന്റെ ജീവിതത്തിൽ ആ ചിത്രത്തിന് വലിയ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ മരണത്തിന് മുൻപ് ഞങ്ങൾ നാല് പേരും ചേർന്ന് ഒരുമിച്ചെടുത്ത ചിത്രമാണതെന്നും അത് കാണുമ്പോൾ എനിക്ക് സങ്കടമാണെന്നും മല്ലിക വേദനയോടെ പറഞ്ഞു. അന്ന് ഇന്ദ്രജിത്തിനെ നാഗർകോവിലിൽ ഉളള എസ് എസ് രാജയുടെ ഒരു കോളേജിലാണ് ചേർത്തത്.

മാത്രമല്ല അവരുമായി നല്ല സൗഹൃദമായിരുന്നു. രാജയുടെ മകന്റെ കല്യാണത്തിന് പോകാൻ കഴിയാത്തതിനാൽ കുടുംബസമേതം കല്യാണത്തിന് മുൻപ് അവരുടെ വീട്ടിൽ തങ്ങൾ കുടുംബത്തോടെ പോയിരുന്നു.

ഈ കല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് തനിക്ക് സുകുവേട്ടനെ നഷ്ടപ്പെട്ടത്. ജീവിതത്തിലെ തീരാനഷ്ടമായിരുന്നു അതെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഇപ്പോഴും വേദനയാണെന്നും നടി വികാരഭരിതയായി പറഞ്ഞു.

അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കാണുമ്പോൾ സങ്കടം വരാറുണ്ട്. അതുപോലെ സന്തോഷമുണ്ടാക്കുന്ന ചിത്രങ്ങളും ഉണ്ട്. അത്തരത്തിൽ സന്തോഷം തരുന്നതാണ് പൃഥ്വിരാജിന്റെ വിവാഹച്ചിത്രങ്ങൾ.

ആ വിവാഹം ഒരിക്കലും മറക്കാൻ കഴിയില്ല. സുപ്രിയ ആ കുടുംബത്തിലെ ഒ​റ്റമകളാണ്. ഒരുപാട് വയസായ ആളുകളുള്ളതിനാൽ വിവാഹത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ പാലക്കാട് ഒരു റിസോർട്ടിൽ വച്ചാണ് വിവാഹം നടത്തിയതെന്നും മല്ലിക പറഞ്ഞു. ലളിതമായി വിവാഹം നടത്താനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നതെന്നും വെറും അൻപത് പേരാണ് ചടങ്ങിൽ പങ്കെടുത്തതെന്നും മല്ലിക കൂട്ടിച്ചേർത്തു.

Vismaya Venkitesh :