മരുമക്കൾ എന്നെ കൊണ്ടുപോകാറില്ല; സ്വത്തുക്കളെല്ലാം വിൽക്കാൻ മല്ലിക; കുടുംബത്തെ ഞെട്ടിച്ച് കടുത്ത തീരുമാനത്തിലേക്ക് മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മല്ലിക സുകുമാരന്റെ മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. ഇപ്പോഴിതാ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

അതേസമയം പൂർണിമ മാത്രമല്ല സുപ്രിയക്കും സ്വന്തം അമ്മയോടാണ് കൂടുതൽ അടുപ്പമെന്ന് മല്ലിക സുകുമാരൻ പറയുന്നു. മക്കൾക്കൊപ്പം യാത്ര പോകാറില്ലെന്നും സുപ്രിയയും പൂർണിമയും അമ്മമാരെ യാത്രകളിൽ ഒപ്പം കൊണ്ട് പോകാറുണ്ടെന്നും മല്ലിക പറയുന്നു. മാത്രമല്ല സ്ഥലങ്ങൾ കാണാനുള്ള ആഗ്രഹം ഇപ്പോഴില്ലെന്നും നടി വ്യക്തമാക്കി.

മാത്രമല്ല മക്കൾക്കൊപ്പം താൻ നിൽക്കാത്തതിന്റെ കാരണവും മല്ലിക വ്യക്തമാക്കി. അത്യാവശ്യം തനിക്കുള്ളതെല്ലാം സുകുവേട്ടൻ ഉണ്ടാക്കിയിട്ടുണ്ടെന്നും അത് വിറ്റാൽ ഒരു വലിയ തുക ബാങ്കിലിട്ട് തനിക്ക് കാലും നീട്ടി ഇരിക്കാമെന്നും നടി പറയുന്നു. അത് വിൽക്കാത്തത് എന്റെ കുഞ്ഞുങ്ങൾക്കുള്ളതായത് കൊണ്ടാണെന്നും പൈസയ്ക്ക് വലിയ അതിമോഹമില്ല, അച്ഛനുണ്ടാക്കിയത് മക്കൾ അനുഭവിച്ചോട്ടെയെന്നും മല്ലിക പറഞ്ഞു.

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും പുതിയ വീടിനെ കുറിച്ചും മല്ലിക വാചാലയായി. എറണാകുളത്ത് നല്ല വീട് വെച്ചിട്ടുണ്ടെന്നും രണ്ട് മക്കളും വീട്ടിലെ ആ മുറി അമ്മയ്ക്കാണേ എന്ന് പറയാറുണ്ടെന്നും മല്ലിക സന്തോഷത്തോടെ പറയുന്നു. എന്നാൽ പറച്ചിൽ കേട്ടാൽ തോന്നും താനവിടെ ചെന്ന് കിടക്കുമെന്ന്. അമ്മയ്ക്ക് കിടക്കാൻ താഴയൊരു മുറിയെന്ന് പറച്ചിലൊക്കെയുണ്ടെങ്കിലും അമ്മ അനങ്ങാൻ പോകുന്നില്ലെന്ന് അവർക്ക് വിശ്വാസമാണെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

Vismaya Venkitesh :