സിനിമയിൽ അഭിനയിക്കാൻ പോലും മകൻ പൃഥ്വിരാജ് വിളിക്കാറില്ല… സഹായിച്ചത് ആ സൂപ്പർ സ്റ്റാർ…ചങ്കുതകർന്ന് മല്ലിക സുകുമാരൻ!

കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് മല്ലിക സുകുമാരൻ. താരത്തിന്റെ അഭിമുഖങ്ങളെല്ലാം വളരെ പെട്ടന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വാർത്തയാണ് ചർച്ചയാകുന്നത്.

ബ്രോ ഡാഡി എന്ന സിനിമയിലേക്ക് തന്നെ ക്ഷണിച്ചത് മകനായ പൃഥ്വിരാജ് ആയിരുന്നില്ല എന്നാണ് നടി പറയുന്നത്. ഈ ഒരു കാര്യം പറയാൻ കുറച്ച് കാരണങ്ങൾ കൂടെയുണ്ടെന്നും മല്ലിക വ്യക്തമാക്കി.

അഭിമുഖത്തിൽ മല്ലികാ അമ്മ എമ്പുരാനിൽ അഭിനയിക്കാൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആയിരുന്നു ഈ കാര്യത്തെ കുറിച്ച് മല്ലിക പറഞ്ഞത്.

സാധാരണ രാജുവിന്റെ സിനിമകളിൽ താൻ അഭിനയിക്കാറില്ല. അതിനു ഒരു ഉദാഹരണമായി പറഞ്ഞത് ബ്രോ ഡാഡിയെ കുറിച്ചായിരുന്നു.

തന്നെ ബ്രോ ഡാഡിയിലേക്ക് വിളിച്ചത് പോലും രാജു ആയിരുന്നില്ലെന്നും അത് ലാൽ ആയിരുന്നു.

സാറാസ് എന്ന സിനിമയിലെ കഥാപാത്രം കണ്ടിട്ടാണ് വിളിച്ചതെന്നും അത്തരത്തിൽ ഒരു അമ്മച്ചിയെ വേണമെന്നും മോഹൻലാൽ പറഞ്ഞു. അങ്ങനെയാണ് ഈ സിനിമയിൽ അഭിനയിക്കുന്നതെന്ന് മല്ലിക കൂട്ടിച്ചേർത്തു.

Vismaya Venkitesh :