താരപുത്രനാണെന്ന് കരുതി സൂപ്പർ സ്റ്റാർ ആവില്ലെന്ന് മല്ലിക ; മൂന്ന് കാര്യങ്ങൾ ഉണ്ടോ..? ഇന്ദ്രജിത്തും പൃഥ്വിയും

മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാറെത്. മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും മലയാള സിനിമയിൽ സ്റ്റാറുകളാണ്. നെപ്പോ കിഡ് എന്ന രീതിയിൽ വളർന്നുവന്നവരെല്ല ഇരുവരും.

ഇപ്പോഴിതാ സിനിമാലോകത്ത് സൂപ്പര്‍ സ്റ്റാര്‍ ആകുന്നവരെ കുറിച്ച് തുറന്നു പറഞ്ഞ് മല്ലിക സുകുമരൻ. നിലവിൽ സിനിമയില്‍ സൂപ്പര്‍താരങ്ങള്‍ ആവുന്നത് നെപ്പോട്ടിസം കൊണ്ടാണോ , കഴിവു കൊണ്ടാണോ, അതോ ഭാഗ്യം കൊണ്ടാണോ എന്ന ചോദ്യത്തിനാണ് മല്ലിക ഉത്തരം നൽകിയത്.

താരപുത്രന്‍ ആണെന്ന് പറഞ്ഞ് ഒരുത്തനും വലിയ നടനാവാന്‍ പോകുന്നില്ലെന്നും അങ്ങനെയാണെങ്കില്‍ താൻ കുറച്ച് പുത്രന്മാരുടെ പേര് പറയാം, അവരൊക്കെ എന്തായിട്ടുണ്ടെന്ന് നോക്കെന്നും മല്ലിക തുറന്നടിച്ചു. മാത്രമല്ല നെപ്പോട്ടിസം കൊണ്ടൊക്കെ നടക്കുമെങ്കില്‍ അവരൊക്കെ സൂപ്പര്‍ സ്റ്റാര്‍സ് ആവേണ്ടത് അല്ലേ? പിന്നെ എന്താണ് ആവാത്തതെതെന്നും നടി ചോദിക്കുന്നു.

അതേസമയം ഒരു പടത്തോട് കൂടി നീ വീട്ടില്‍ പോയിരുന്നോ എന്ന് പറഞ്ഞാല്‍ തീര്‍ന്നു. അത് നിലനിന്ന് പോകണമെങ്കില്‍, ഒരു സിനിമയിലെ സൂപ്പര്‍താരം ആകണമെങ്കില്‍ ഒന്നാമത് ഭാഗ്യം വേണമെന്നും ഭാഗ്യത്തെ സംരക്ഷിക്കണമെങ്കില്‍ ഈശ്വരാധീനം വേണമെന്നും കഴിവ് പ്രധാനമാണെന്നും മല്ലിക പറഞ്ഞു.

Vismaya Venkitesh :