മാളികപ്പുറം 25 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു!

മാളികപ്പുറം 25 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു!

ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ മാളികപ്പുറം എന്ന ചിത്രം രണ്ടാം വാരവും മുന്നേറുമ്പോൾ സിനിമയുടെ ഒഫിഷ്യൽ കളക്ഷൻ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം 25 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേയ്‌ക്കാണ് മാളികപ്പുറം പടി കയറുന്നത്. സണ്‍ഡേ ബോക്സ്ഓഫീസില്‍ രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റിലും മാളികപ്പുറം ഇടം നേടിയിരുന്നു.

യുവ നടൻ ഉണ്ണി മുകുന്ദനും കരിയറിൽ വലിയ വിജയമാണ് ചിത്രം നേടിക്കൊടുക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് പുതിയ വർഷം വളരെ പ്രതീക്ഷയാണ് ചിത്രം നൽകുന്നത്.

പൊങ്കലിനു തമിഴിൽ നിന്നുമെത്തിയ ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ ചിത്രങ്ങളോട് മത്സരിച്ചാണ് ചിത്രം നിറഞ്ഞ പ്രേക്ഷകരോടെ പ്രദർശനം തുടരുന്നത്. രണ്ടു വാരം പിന്നിടുമ്പോൾ കേരളത്തിൽ നിന്നുമാത്രം ഇതിനോടകം 18 കോടിയിലധികം തിയറ്റർ കളക്ഷൻ നേടി. ഹോളിവുഡിൽ നിന്നുമെത്തിയ ബ്രഹ്മാണ്ഡ വിസ്മയം അവതാർ രണ്ടിനോടും മത്സരിച്ചാണ് മികച്ച കളക്ഷൻ ചിത്രം മാളികപ്പുറം നേടിയത്.

സിങ്കപ്പൂർ, ഓസ്ട്രിയ, സ്വീഡൻ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ജനുവരി 13 മുതൽ യൂറോപ്പിലും യുകെയിലും റിലീസ് ചെയ്യും. കേരളത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളിലും ചിത്രം മികച്ച പ്രേക്ഷക പിന്തുണ നേടുന്നുണ്ട്. ചിത്രത്തിൻ്റെ ഡബ്ബിംഗ് വേർഷൻ ഉടൻ മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്യും. തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ്റെ കമ്പനിയായ ഗീതാ ആർട്സാണ് ചിത്രത്തിൻ്റെ തെലുങ്ക് വേർഷൻ്റെ വിതരണാവകാശം നേടയിരിക്കുന്നത്. ഡബ്ബ്ഡ് വേർഷൻ ജനുവരി 20 ന് റിലീസ് ചെയ്യും.

മലയാളത്തിലെ യുവ താരങ്ങളിലെ ശ്രദ്ധേയ താരം ഉണ്ണി മുകുന്ദന് 2022 ൽ റിലീസ് ചെയ്ത മേപ്പടിയാനു ശേഷമുള്ള സോളോ ഹിറ്റാണ് മാളികപ്പുറം. കല്ലുവെന്ന പെൺകുട്ടിയുടെ സ്വപ്ന സാക്ഷാത്കാരത്തിൻ്റെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിൻ്റെ ഏറ്റവും ആകർഷണമായി മാറുന്നതും ഉണ്ണി മുകുന്ദൻ്റെ സ്ക്രീൻ പ്രസൻസാണ്. മിണ്ടിയും പറഞ്ഞും, ബ്രൂസീ ലീ, ഗന്ധർവ ജൂനിയർ,എന്നിവയാണ് ഉണ്ണി മുകുന്ദൻ്റെ ഇനിയെത്തുന്ന ചിത്രങ്ങൾ.
.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. ചിത്രം ഫീൽ ഗുഡായി പ്രേക്ഷകരിലേക്ക് പതിപ്പിക്കാൻ യുവ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നൈറ്റ് ഡ്രൈവ്, പത്താം വളവ് തുടങ്ങിയ ത്രില്ലർ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് ചിത്രത്തിനു രചന നിർവഹിച്ചിരിക്കുന്ന്.

Kavya Sree :