മണികിലുക്കം നിലച്ചിട്ട് ആറ് വര്‍ഷങ്ങള്‍… മരണത്തിലെ ആ ദുരൂഹത! നീതിയും ലഭിച്ചില്ല ഇപ്പോഴിതാ അതും പുറത്ത്!

കേരളവും മലയാള സിനിമാലോകവും ഒന്നടങ്കം ഞെട്ടിയ ദിവസമാണ് 2016 മാര്‍ച്ച് ആറ്. നടന്‍ കലാഭവന്‍ മണിയെ അതിഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത വരുന്നു. പിന്നാലെ നടന്റെ വിയോഗ വാര്‍ത്തയും എത്തി. അപ്രതീക്ഷിതമായിട്ടുണ്ടായ വേര്‍പാട് ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പോലും ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ അതൊരു കൊലപാതകമാണോ എന്ന സംശയവും ഉയര്‍ന്ന് വന്നു. ഇന്നിതാ കലഭവന്‍ മണിയുടെ വേര്‍പാടിന്റെ ആറാം വര്‍ഷമാണ്

മരിച്ച് ആറ് വര്‍ഷം കഴിഞ്ഞിട്ടും നടന്‍ കലാഭവന്‍ മണിയുടെ സ്മാരക നിര്‍മാണം എവിടെയുമെത്തിയില്ല. സ്മാരക നിര്‍മാണത്തിനായി മൂന്ന് കോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ഭൂമി ലഭിക്കാത്തതാണ് തിരിച്ചടി. ചാലക്കുടി നഗരസഭ പുതുതായി നിര്‍മിച്ച പാര്‍ക്കിന് മണിയുടെ പേര് നല്‍കിയിരുന്നു. എങ്കിലും മണിക്ക് സ്വന്തമായി ഒരു സ്മാരകം വേണമെന്ന ആവശ്യം നാട്ടുരാും ആരാധകരും ഉന്നയിക്കുന്നു. മണിയുടെ പ്രിയപ്പെട്ട പാഡിയില്‍ ഇതിന് വേണ്ടി സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും കുടുംബം സ്ഥലം വിട്ടുകൊടുത്തിരുന്നില്ല.ഇതിന് പിന്നാലെ എം എല്‍ എ ബി ഡി ദേവസി ചാലക്കുടി നഗരത്തില്‍ തന്നെ സ്മാരകത്തിനായി ഭൂമി കണ്ടെത്തിയിരുന്നു. ദേശീയ പാതയോരത്ത് ചാലക്കുടി സബ് ട്രഷറിയുടെ എതിര്‍വശത്ത് പഴയ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 20 സെന്റോളം സ്ഥലമാണ് കണ്ടെത്തിയത്. കലാഭവന്‍ മണിയുടെ പേരില്‍ ഒരു തിയറ്റര്‍ സമുച്ചയവും ഫോക്ലോര്‍ അക്കാദമി ഉപകേന്ദ്രവുമാണ് മണി സ്മാരകമായി ഇവിടെ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇതോട് ചേര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന 15 സെന്റ് സ്ഥലംകൂടി നല്‍കണമെന്ന് നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, നഗരസഭ ഇതിനോട് കൈ മലര്‍ത്തിയതോടെയാണ് സ്മാരക നിര്‍മാണ പദ്ധതി നിലച്ചത്. അതേസമയം സ്മാരകത്തിന് സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പോ, ഫോക്ലോര്‍ അക്കാദമിയോ രേഖാമൂലം അപേക്ഷ നല്‍കാത്തതിനാലാണ് സ്ഥലം നല്‍കാത്തതെന്ന് എന്നാണ് നഗരസഭ ചെയര്‍മാന്‍ പറയുന്നത്.ദുരിതങ്ങളുടെ കയത്തില്‍ നിന്ന് നീന്തിക്കയറി തെന്നിന്ത്യന്‍ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ വിരാജിച്ച ചരിത്രമാണ് കലാഭവന്‍ മണിയുടേത്.

ഓട്ടോക്കാരനും മണല്‍ വാരല്‍ തൊഴിലാളിയുമെല്ലാമായി ബാല്യത്തില്‍ തന്നെ അധ്വാനിക്കാന്‍ തുടങ്ങിയ മണി പിന്നീട് കൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റ് ആയതോടെയാണ് തലവര തെളിഞ്ഞത്. ഗായകനും ഹാസ്യനടനും സഹനടനുമായി പിന്നീട് നായകനും വില്ലനുമായി മണി മലയാള സിനിമയുടെ അവിഭാജ്യഘടകമായി തീര്‍ന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ സംസ്ഥാന അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും നേടിയിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ മണിയുടെ മരണ വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. 2016 മാര്‍ച്ച് 6 നായിരുന്നു കലാഭവന്‍ മണിയുടെ മരണം. കലാഭവന്‍ മണിയുടെ വിയോഗത്തില്‍ തിങ്ങി നിറഞ്ഞ ജനസാഗരം മലയാളത്തിലെ മറ്റൊരു അഭിനേതാവിനും അവകാശപ്പെടാനില്ലാത്തതായിരുന്നു. സാധാരണക്കാരായ ഒരുപറ്റം ആളുകളാണ് ദുഖം കടിച്ചമര്‍ത്തി മണിയെ അവസാനമായി കാണാന്‍ എത്തിയത്. ദാരിദ്ര്യത്തെ പടവെട്ടി തോല്‍പ്പിച്ച് താന്‍ വലിയ താരമായപ്പോഴും ചാലക്കുടി പുഴയും തന്റെ ഗ്രാമവും എന്നും ചേര്‍ത്തു പിടിച്ച സാധാരണക്കാരനായിരുന്നു കലാഭവന്‍ മണി. അതേസമയം മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ക്കും ഇപ്പോഴും ഉത്തരമില്ല.കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ സി ബി ഐയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് താരത്തിന്റെ കുടുംബം. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും കരള്‍ രോഗമാണ് മരണ കാരണമെന്നും ആണ് കേസ് അന്വേഷിച്ച സി ബി ഐയുടെ കണ്ടെത്തിയത്.

വയറ്റില്‍ കണ്ടെത്തിയ വിഷാശം മദ്യത്തില്‍ നിന്നുള്ളതാണെന്നും സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മണിയുടെ മരണം കൊലപാതകമാണ് എന്നാണ് കുടുംബം പറയുന്നത്. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ വിനയന്‍ സെന്തില്‍ കൃഷ്ണയെ നായകനാക്കി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയൊരുക്കിയിരുന്നു.

about kalabhavan mani

AJILI ANNAJOHN :