കിംഗിന് കാരണം അമ്മ ആ ഇടിവെട്ട് ഡയലോഗുകള്‍ക്ക് പിന്നിലെ രഹസ്യം പറഞ്ഞ് രഞ്ജി പണിക്കര്‍

മലയാളി പ്രേക്ഷകരും മമ്മൂട്ടി ആരാധകരും എക്കാലവും ഓര്‍ത്തുവെയ്ക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദ കിംഗ്. ഇതിലെ മാസ് ഡയലോഗുകള്‍ കൊച്ചുകുട്ടികള്‍ക്ക് വരെ മനപാഠമാണ്. ചിത്രത്തില്‍ മമ്മൂട്ടി പറയുന്ന സെന്‍സ് വേണം സെന്‍സിബിളിറ്റി വേണം സെന്‍സിറ്റീവിറ്റി വേണം എന്ന ഡയലോഗ് പിറന്നതിന് പിന്നിലുള്ള കഥ രഞ്ജി പണിക്കര്‍ വെളിപ്പെടുത്തിയിരുന്നു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രാവിലെ ഡയലോഗ് എഴുതാന്‍ കയറി കതകടച്ച ശേഷം വൈകിട്ടാണ് അത് പൂര്‍ത്തിയാക്കി ഇറങ്ങിയതെന്നും അതിന് ശേഷമാണ് ചിത്രീകരണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മഹാറാണിയില്‍ വെച്ചായിരുന്നു ഷൂട്ട്. രാവിലെ തന്നെ എല്ലാവരും റെഡിയായി കൊണ്ടിരുന്നു. അഞ്ച് മണിയ്ക്ക് ഡയലോഗ് പൂര്‍ത്തിയാക്കി ഞാന്‍ ഇറങ്ങുന്നത് വരെ ആ ഷൂട്ടിംഗ് സെറ്റും മമ്മൂട്ടിയും ഒരു പരിഭവവും പറയാതെ കാത്തിരുന്നു. എനിക്കൊരു കോണ്‍ഫിഡന്‍സ് കിട്ടുന്നതിന് വേണ്ടി ആദ്യം മുരളിയെ കൊണ്ടാണ് ഡയലോഗ് വായിപ്പിക്കുന്നത്. മുരളി ത്രില്ലിലായതോടെ സംവിധായകനെ വിളിച്ച് ഡയലോഗ് പറയുകയും ചെയ്തു.

മലയാള സിനിമയില്‍ താര പരിവേഷമുള്ള തിരക്കഥാകൃത്താണ് രഞ്ജി പണിക്കര്‍. ഇപ്പോള്‍ മിനി സ്‌ക്രീനിലും നിറഞ്ഞാടുകയാണ് അദ്ദേഹം. ഷാജികൈലാസ് രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്ന എല്ലാ ചിത്രങ്ങളും കഥാപാത്രങ്ങളും അവരുടെ ഡയലോഗുകളും തിയേറ്ററുകളെ ഇളക്കി മറിച്ചിരുന്നു. കിംഗ് റിലീസ് ചെയ്ത് കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് അന്നത്തെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കലക്ടര്‍ ജോസഫ് അലക്‌സ് എന്ന കഥാപാത്രം അന്ന് സിവില്‍ സര്‍വീസിലുള്ള ആരെയും മാതൃകയാക്കിയല്ലാ രചിച്ചതെന്നും ഇന്ത്യയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ജനസേവനത്തിനിറങ്ങുന്നവരെയാണ് ജോസഫ് അലക്‌സ് തന്റെ കഥാപാത്രത്തിലൂടെ വിമര്‍ശിക്കുന്നതെന്നും രഞ്ജി പണിക്കര്‍ പറയുന്നു. സ്വതന്ത്ര്യത്തിന് വേണ്ടി മുന്നും പിന്നും നോക്കാതെ ഇറങ്ങിത്തിരിച്ചവരുടെ സമരത്തിലേയ്ക്ക് എടുത്തു ചാടിയവരുടെ പ്രതിനിധി, ഒന്നും നേടാത്ത പഴയതലമുറയുടെ രോക്ഷവും നിസഹായാവസ്ഥയും പപ്പുവേട്ടന്‍ മനോഹരമായി തന്നെ അവതരിപ്പിച്ചു. അസാധ്യമായ അഭിനയ ശേഷിയുള്ള താരമാണ് അദ്ദേഹമെന്നും രഞ്ജി പണിക്കര്‍ ഓര്‍ക്കുന്നു.

എന്റെ അമ്മ കൊടുത്ത വാക്കിന്റെ പുറത്താണ് ദി കിംഗ് രൂപം കൊള്ളുന്നത്. ഒരിക്കല്‍ മമ്മൂക്കയോട് മദ്രാസില്‍ വെച്ച് ഏകലവ്യന്‍ എന്ന ചിത്രത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഒരു ഏകദേശ കഥ പറയുകയും ചെയ്തു. നമുക്ക് ചെയ്യാം എന്ന് മമ്മൂക്ക വാക്ക് തന്നിട്ടും ചില കാരണങ്ങളാല്‍ അത് നടക്കാതെ പോയി. തുടര്‍ന്ന് ഇനി മമ്മൂക്കയുമായി ഒരു സിനിമയും ഇല്ലെന്ന് ഉറപ്പിച്ചതായിരുന്നു. കിംഗ് എന്ന ചിത്രത്തിനായി ഷാജി കൈലാസും നിര്‍മ്മാതാവ് അക്ബറും കാണാന്‍ എത്തിയപ്പോയും എന്റെ അഭിപ്രായം പറഞ്ഞു. മമ്മൂട്ടിയുമായി ഒരു സിനിമ ഇല്ലെന്നു തന്നെ ഞാന്‍ ഉറപ്പിച്ചു. ശേഷം മമ്മൂക്ക വിളിക്കുകയും ചിത്രത്തെക്കുറിച്ച് പറയുകയും ചെയ്തു. ഞാന്‍ എല്ലാം കേട്ടു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ഷാജിയോട് നീരസം അറിയിക്കുകയും ചെയ്തു. അമ്മ പറയുന്നതിന് അപ്പുറം ഞാന്‍ ഒന്നും ചെയ്യില്ലാ എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ എന്റെ താത്പര്യമില്ലായ്മ ഞാന്‍ അറിയാതെ അക്ബര്‍ എന്റെ അമ്മയെ ധരിപ്പിച്ചു. അമ്മ എന്നെ വിളിച്ച് അക്ബര്‍ വന്നിരുന്നുവെന്നും കാര്യങ്ങളെല്ലാം പറഞ്ഞുവെന്നും നീ എഴുതുമെന്ന് അക്ബറിന് വാക്ക് കൊടുത്തിട്ടുണ്ട് എന്ന് കൂടി പറഞ്ഞപ്പോള്‍ എനിക്ക് എന്റെ വാശിയും നീരസവും ഒക്കെ ഉപേഷിച്ച് എഴുതേണ്ടി വന്നുവെന്ന് രഞ്ജി പണിക്കര്‍ പറയുന്നു. 1995 ലാണ് ദി കിംഗ് എന്ന ചിത്രം പുറത്തിറങ്ങുന്നത്. മമ്മൂട്ടിയുടെ കളക്ടര്‍ വേഷവും ഇടിവെട്ട് ഡയലോഗുകളും ഇപ്പോഴും വൈറലാണ്.

Noora T Noora T :