അതേ വിഷം തന്നെ കുത്തിവച്ച് ശ്രേയ ;ഇതൊക്കെയാണ് വമ്പൻ ശിക്ഷ; സ്വന്തം നെഞ്ചത്ത് റീത്ത് വച്ച് സഹദേവൻ; തൂവൽസ്പർശം എപ്പിസോഡ് റിവ്യൂ!

അങ്ങനെ ഇന്നും അടിപൊളി സീനുകളോടെ തൂവൽസ്പർശം കഴിഞ്ഞു. മാസ്സ് ഡയലോഗും മാസ് പെർഫോമൻസും ആയിരുന്നു ഇന്നത്തെ ആദ്യ പാർട്ട് എങ്കിൽ സെക്കൻഡ് പാർട്ട് സഹദേവൻ കൊണ്ടുപോയി. സഹദേവനും അവിനാഷും സൂപർ കോംബോയാണ്. കൂട്ടുകാരായാൽ ഇങ്ങനെ ആകണം..

അപ്പോൾ ഇന്നത്തെ ആദ്യ ഭാഗം ഒരു അടിപൊളി മാസ് സീൻ എന്നുപറയുന്നത് വിക്ടറിനെ ശ്രേയ ,മുട്ടുകുത്തിക്കുന്നതാണ്. കേരള പോലീസ് എന്താണെന്ന് പറഞ്ഞുകൊണ്ടുകൊണ്ടുള്ള ശ്രേയയുടെ ഡയലോഗ് കേട്ടപ്പോൾ എന്തോ ഭയങ്കര രോമാഞ്ചിഫിക്കേഷൻ തോന്നി.. സാധാരണ സുരേഷ്‌ഗോപി പോലീസ് ആയിട്ടെത്തുന്ന സിനിമകൾ ഒക്കെ കാണുമ്പോൾ ആണ് ഈ ഒരു ഫീൽ കിട്ടുക. പക്ഷെ അതിലും പൊളി ഫീൽ ശ്രേയ എന്ന പോലീസുകാരിയിൽ നിന്നും കിട്ടി.. ശ്രേയയുടെ അഭിനയം മാസ് ആണ്..

അതുപോലെ വിക്റ്റർ മാളുവിൽ കുത്തിവച്ച അതെ വിഷം തന്നെ ശ്രേയ വിക്ടറിൽ കുത്തിവച്ചു. അതും തുമ്പിയ്ക്ക് കിട്ടുന്ന നീതി ആണ്. ശേഷമുള്ള വിക്ടറുടെ ആ നിലവിളി…

പിന്നെ ഈശ്വർ സാറിന് മുന്നിലേക്ക് ശ്രേയ എത്തിയതും അയാൾ അവസാനം മിടുക്കിയാണ് മിടുക്കി എന്ന് മന്ത്രിയോട് പറഞ്ഞതു.. ഇതൊക്കെ എടുത്തു പറയാതെ പറ്റില്ല . എല്ലാം കഴിഞ്ഞു വിനീത ചേച്ചി വിച്ചുവിന് അടുത്തെത്തി.. അങ്ങനെ മാസ്സ് സീനൊക്കെ കഴിഞ്ഞു. ശേഷം , മാളുവിന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ റീത്തും കൊണ്ട് സഹദേവനും അവിനാഷും..

അമ്പോ അതൊക്കെയാണ് കോമെടി, ” മാളുവിനെ എവിടെ ദഹിപ്പിക്കണം എന്ന ചർച്ച നടത്തുകയാണ് എന്ന് തോന്നുന്നു . ഇലക്ട്രിക് ശ്‌മശാനം മതിയെന്ന് പറയണം, അതാകുമ്പോൾ അവളുടെ എല്ലു വരെ പൊടിഞ്ഞു പോകും.. എന്ന് സഹദേവൻ…

അതിലും നല്ലത്, കുഴിച്ചിടുന്നതാണ് , പുഴു തിന്ന് തീർക്കട്ടെ … ആ ശവത്തിനെ”

പിന്നെ സങ്കടം കടിച്ചമർത്തി രണ്ടും അകത്തേക്ക്.

അവിനാശ് ചെന്നുകയറി ഡ്രാമ തുടങ്ങി.. അതുകണ്ടപ്പോൾ സൗദാമിനി അപ്പച്ചിയുടെ എക്സ്പ്രെഷൻ. എന്നിട്ട് സഹദേവൻ , അല്ല അവിനാശേ നീ പോയി കണ്ടിട്ട് വാ.. ഒരിക്കൽ കൂടി ആ കാഴ്ച കാണാൻ എനിക്ക് വയ്യ…

എന്തൊരു അഭിനയം.. അത് പറഞ്ഞു കഴിഞ്ഞതും . ദേ മുന്നിൽ മാളു…

സഹദേവൻ ഞെട്ടി.. അയാളുടെ കിളി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ? കാരണം മാളു ചത്ത് കിടക്കുന്നത് കണ്ടിട്ട് പിന്നെ ജീവനോടെ മാളുവിനെ കണ്ടപ്പോൾ സഹദേവൻ താഴെ വീണു… ആ ഒരു കിടപ്പ്, താൻ വേടിച്ച റീത്ത് സ്വയം നെഞ്ചത്ത് വച്ച് കിടക്കുന്ന ആ കിടപ്പ്…

അങ്ങനെ അവിടെ പിന്നെ ശ്രേയയുടെ വരവാണ്.. കറെക്റ്റ് ടൈം… പിന്നെ മാളു അവിനാഷിനെ ശരിക്കും കുടഞ്ഞു. ഏതായാലും അടിപൊളി സീൻ അടിപൊളി സീരിയൽ.. പലരും പറയുന്നുണ്ട്, ഒറ്റ എപ്പിസോഡിൽ ഒരു സിനിമ മുഴുവൻ കണ്ട ഫീൽ ആണ് തൂവൽസ്പർശത്തിന്.. അപ്പോൾ ഇനി അവിനാഷിന്റെ കളികളാണ്… നാളെ മുതൽ നമുക്ക് കാണാം ..

about thoovalsparsham

Safana Safu :