ഹോട്ടല്‍ മുറിയില്‍ ഒറ്റക്ക് താമസിക്കാന്‍ ഭയമായിരുന്നു; വിമല ഇല്ലായിരുന്നുവെങ്കില്‍…; തുറന്ന് പറഞ്ഞ് സോണിയ അഗര്‍വാള്‍

ഒരു കാലത്ത് തമിഴ് സിനിമയിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളായിരുന്നു സോണിയ അഗര്‍വാള്‍. പിന്നീട് താരം അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗ്രാന്‍ഡ്മാ എന്ന ഹൊറര്‍ ചിത്രത്തിലൂടെ താരം സിനിമയിലേയ്ക്ക് തിരിച്ചു വരവ് നടത്തുകയാണ്. നവാഗതനായ ഷിജിന്‍ ലാല്‍ എസ് എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിമല രാമനും ചാര്‍മിളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോള്‍ സിനിമ ചിത്രീകരണത്തിന് ഇടയ്ക്ക് ഉണ്ടായ ചില സംഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സോണിയ. ചിത്രീകരണത്തിനിടെ തനിക്ക് ഹോട്ടല്‍ മുറിയില്‍ ഒറ്റക്ക് താമസിക്കാന്‍ ഭയമായിരുന്നു എന്ന് പറയുകയാണ് സോണിയ. ചിത്രത്തിന്റെ റിലീസിന് മുമ്പായിട്ടുള്ള വാര്‍ത്ത സമ്മേളനത്തിലാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്.

ഇത് നന്ദി പറയാനുള്ള സമയമാണ്. തനിക്ക് ഈ സിനിമ ഓഫര്‍ ചെയ്തതിന് നിര്‍മ്മാതാക്കളോട് നന്ദി പറയുന്നു. ഈ സിനിമ നല്‍കിയതിന് സംവിധായകന്‍ ഷിജിനോടും പറയുന്നു. വിമല രാമന്‍ ഇല്ലെങ്കില്‍ തന്റെ അനുഭവം തീര്‍ത്തും വ്യത്യസ്തമാകുമായിരുന്നു. ഹൊറര്‍ സിനിമ ചിത്രീകരിക്കുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ പോലും തനിക്ക് പേടിയായിരുന്നു.

സെറ്റില്‍ തന്നെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയതിന് എല്ലാ ക്രൂ അംഗങ്ങള്‍ക്കും നന്ദി എന്നാണ് സോണിയ പറയുന്നത്. സോണിയ തന്റെ സുഹൃത്തായിരുന്നതിനാല്‍ റീയൂണിയന്‍ പോലെയായിരുന്നു സിനിമ എന്നാണ് വിമല രാമന്‍ പറയുന്നത്.

Vijayasree Vijayasree :