നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ ഗായകനാണ് വിധു പ്രതാപ്. സോഷ്യല്‍ മീഡിയകളിലും സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പറഞ്ഞ് രംഗത്തെത്തിയിരുന്നു. വിധുവും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. ടിക് ടോക് ബാന്‍ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു. 2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവിന്റെയും ദീപ്തിയുടെയും വിവാഹം.
ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഇവര്‍ ഇരുവരും ഒരുമിച്ചു നല്‍കിയ ഒരു പഴയ അഭിമുഖമാണ്. സത്യം പറഞ്ഞാല്‍ ഇതുവരെ എന്നോട് ഒരു പാട്ട് പാടി തരൂ എന്ന് ദീപ്തി പറഞ്ഞിട്ടില്ല. എന്താണെന്ന് അറിയില്ല. ഭാഗ്യത്തിന് ഞാന്‍ പാടുമ്പോള്‍ ചെവി പൊത്താറില്ല, എന്നാല്‍ ഉടനെയെത്തി ദീപ്തിയുടെ ഉത്തരം, ‘പാട്ട് ഒന്ന് നിര്‍ത്തിയാലല്ലേ എനിക്ക് എന്തേലും പാടിത്തരാന്‍ പറയാന്‍ പറ്റു’.
ഇതേ വീഡിയോയില്‍ തങ്ങള്‍ ഒരുമിച്ചു ചെയ്ത ഒരു ആല്‍ബം സോങ്ങിനെപ്പറ്റി ദമ്പതികള്‍ പരാമര്‍ശിക്കുന്നുണ്ട്.”ഞാന്‍ ആദ്യമായി പാടിത്തരാന്‍ വിധുനോട് പറഞ്ഞത് ചിലപ്പോള്‍ പാതിരാവില്‍ എന്ന ആല്‍ബത്തിലെ പാട്ടായിരിക്കും. ലോ ബഡ്ജറ്റില്‍ ചെയ്ത ആല്‍ബം ആയതുകൊണ്ട് ഷൂട്ടിനിടെ കറന്റ് പോയപ്പോള്‍, ജനറേറ്റര്‍ ഇല്ലാതെ കഷ്ട്ടപ്പെട്ടു.