ക്യാമറ കണ്ണിലൂടെ പ്രണവിനെ നോക്കുമ്പോള്‍ ലാലേട്ടന്‍ തന്നെയല്ലേ ആ വരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, ചില സീനുകളില്‍ പ്രണവിന്റെ കണ്ണുകള്‍ തീക്ഷണമാവും, പേടി തോന്നും; തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ സൗഹൃദം എല്ലാവര്‍ക്കും അറിയാം അത് പോലെ തന്നെ അവരുടെ മക്കളായ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ആരാധകര്‍ ഏറെയാണ്. ഇവര്‍ ഇരുവരും ഒന്നിച്ചെത്തി, ഈ വര്‍ഷം തിയേറ്ററുകളില്‍ ഏറ്റവുമധികം തരംഗമായി മാറിയ സിനിമയായിരുന്നു ഹൃദയം. നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

ഇപ്പോഴിതാ ക്യാംപസ് പ്രണയം ഇതിവൃത്തമായിട്ടെത്തിയ ചിത്രത്തില്‍ പ്രണവിനെ നായകനായി തിരഞ്ഞെടുത്തതിന്റെ കാരണത്തെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍. കഥ എഴുതുന്ന സമയത്ത് തന്റെ മനസിലൂടെ പല നടന്മാരും വന്ന് പോയെങ്കിലും ഒടുവില്‍ പ്രണവിലേക്ക് എത്തുകയായിരുന്നു. സിനിമയ്ക്കുള്ളിലെയും സിനിമയ്ക്ക് പുറത്തുമുള്ള പ്രണവിനെയും കല്യാണിയെയും കുറിച്ചും വിനീത് സംസാരിച്ചിരുന്നു.

‘ഈ സിനിമ എഴുതുന്ന സമയത്ത് എന്റെ മനസ്സിലൂടെ ഒരുപാട് നടന്‍മാര്‍ വന്നു പോയി. അവരെല്ലാം ഒരു ക്യാംപസ് സിനിമയെങ്കിലും ചെയ്തിട്ടുള്ളവരാണ്. അങ്ങനെയാണ് ഞാന്‍ പ്രണവിലേക്ക് എത്തുന്നത്. ആദി എന്ന സിനിമയിലെ പ്രണവിന്റെ രൂപമാണ് ആദ്യമായി മനസ്സിലേക്ക് വന്നതെങ്കിലും സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ കാണുന്ന പ്രണവിനെ ആണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. യാത്രയ്ക്കിടയിലും ചടങ്ങുകളിലും ഒക്കെ കാണുന്ന പ്രണവ്. അയാളുടെ മനോഹരമായ ചിരി കണ്ണുകളുടെ തിളക്കം ഇതൊക്കെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

ആ പ്രണവിനെ കിട്ടിയ നന്നാകുമെന്ന് എനിക്ക് തോന്നി. പിന്നെ നമ്മള്‍ സൃഷ്ടിക്കുന്ന കഥാപാത്രത്തിന് നടന്റെ സ്വഭാവവിശേഷങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ സംഗതി എളുപ്പമായി. അല്ലാതെ കഥാപാത്രമാകാന്‍ വേണ്ടി നടന്മാരെ പതം വരുത്താറില്ല. ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാറുന്ന ആളാണ് പ്രണവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അദ്ദേഹം ഒന്നും ചെയ്യാറില്ല. എല്ലാവരും തനിക്ക് ചുറ്റും നില്‍ക്കണമെന്ന് ആഗ്രഹിക്കാറില്ല. ലൊക്കേഷനില്‍ പ്രണവ് ഇല്ലാത്ത സീനുകള്‍ ആണെങ്കില്‍ പുള്ളിക്കാരന്‍ ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ആയിരിക്കും. ചിലപ്പോള്‍ ക്യാമറയുടെ അടുത്ത് കാണും. പക്ഷേ ക്യാമറ കണ്ണിലൂടെ പ്രണവിനെ നോക്കുമ്പോള്‍ ലാലേട്ടന്‍ തന്നെയല്ലേ ആ വരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചില സീനുകളില്‍ പ്രണവിന്റെ കണ്ണുകള്‍ തീക്ഷണമാവും, പേടി തോന്നുമെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

പ്രണവിനെ കുറിച്ച് മാത്രമല്ല കല്യാണി പ്രിയദര്‍ശനെ കുറിച്ചും വിനീത് പറഞ്ഞിരുന്നു. ഹൃദയത്തിലെ ആദ്യത്തെ ഒന്നു രണ്ട് ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഇവള്‍ പ്രിയന്‍ അങ്കിളിന്റെ മകള്‍ തന്നെയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ചില സീനുകളില്‍ അത്ര നന്നായി തന്നെ അവള്‍ ഹ്യൂമര്‍ ചെയ്തു. സിനിമയില്‍ കണ്ട പല സീനുകള്‍ക്കും ഇത്ര ദൈര്‍ഘ്യം ഇല്ലായിരുന്നു. അത് സ്പോട്ടില്‍ ഇംപ്രൂവ് ചെയ്തതാണ്. എനിക്ക് തോന്നുന്നത് ലിസി ആന്റിയുടെ സൗന്ദര്യവും പ്രിയ തങ്ങളുടെ കഴിവ് കല്യാണിയ്ക്ക് കിട്ടിയിട്ടുണ്ട് എന്നാണെന്നും വിനീത് സൂചിപ്പിച്ചു.

എന്നാല്‍ ഇതിനു പിന്നാലെ പ്രണവും കല്യാണിയും വിവാഹിതരാവുമെന്നും പ്രചരിച്ചിരുന്നു. ഇതിനു മുമ്പും ഇത്തരത്തില്‍ പ്രണവിനെയും കല്യാണിയെയും കുറിച്ച് ഗോസിപ്പുസകള്‍ പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകും എന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇവരുടെ വിവാഹത്തിനായി മോഹന്‍ലാലും പ്രിയദര്‍ശനും സംസാരിച്ചിരുന്നുവെന്നും മരുമകളായി കല്യാണിയെ തന്നെ തിരഞ്ഞെടുത്തതായും ഗോസിപ്പ് കോളങ്ങളില്‍ വരുന്നുണ്ട്. ചെറുപ്പം മുതലേ സുഹൃത്തുക്കളായ പ്രണവിനിപ്പോള്‍ മുപ്പത് വയസ് കഴിഞ്ഞു. കല്യാണ പ്രായമായതിനാല്‍ തന്നെ പ്രണവിനെയും കല്യാണിയെയും വിവാഹം കഴിപ്പാക്കാനാണ് നീക്കമെന്നും പറയുന്നു.

തങ്ങളുടെ പിതാക്കന്മാരുടെ സൗഹൃദം പോലെ തന്നെ ചെറുപ്പം മുതല്‍ ഇതുവരെയും സൗഹൃദം കാത്തു സൂക്ഷിക്കുന്ന രണ്ട് നല്ല സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. സോഷ്യല്‍ മീഡിയയില്‍ കല്യാണി ഇടയ്ക്കിടെ പ്രണവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആരാധകര്‍ തന്നെ ഇതിനെ എതിര്‍ക്കുന്നുണ്ട്. സൗഹൃദത്തെ സൗഹൃദമായി മാത്രം കാണൂ എന്നാണ് കൂടുതല്‍ പേരും കമന്റുകളായി അറിയിക്കുന്നത്. പ്രണയം പോലെ തന്നെ മൂല്യമുള്ള ഒന്നാണ് സൗഹൃദവും. കല്യാണിയും പ്രണവും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ് അതിനെ അങ്ങനെ മാത്രം കാണാന്‍ ശ്രമിക്കൂവെന്നും പറയുന്നുണ്ട്.

മോഹന്‍ലാലിന്റേയും പ്രിയദര്‍ശന്റേയും ആ സൗഹൃദം അടുത്ത തലമുറയും പകര്‍ത്തിയിരുന്നു. കുട്ടിക്കാലം മുതലേ തന്നെ അടുത്തറിയാവുന്നവരാണ് പ്രണവും സിദ്ധാര്‍ത്ഥും കല്യാണിയും മായയുമെല്ലാം. വിസ്മയയെന്ന മായയൊഴികെ മറ്റ് മൂന്ന് പേരും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സിനിമയിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

Vijayasree Vijayasree :