കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസന് ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ കണ്ട് ആരാധകര്‍ കണ്‍ഫ്യൂഷനിലായിരുന്നു. ‘എന്റെ ക്ലോസ് ഫ്രണ്ട് മായിന്‍കുട്ടി സംവിധായകനാവുന്നു’ ആരാണ് മായിന്‍കുട്ടി എന്ന് തപ്പി നടന്നവര്‍ അവസാനം ആളെ കണ്ടു പിടിച്ചു. ഹെലന് സിനിമയില്‍ നായകനായി എത്തിയ നോബിള്‍ ബാബു തോമസ് ആണ് വിനീതിന്റെ മായിന്‍ക്കുട്ടി. ഹെലന് സിനിമയിലെ അസറിനെ എല്ലാവരും അറിയും.
ചിത്രത്തിന്റെ കഥ എഴുതിയതും നോബിള്‍ ബാബു തോമസ് ആയിരുന്നു. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ മേഡ് ഇന്‍ ഹെവന്‍ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് നോബിള്‍ സംവിധായകനാവുന്നത്.
ഹെലന്റെ സംവിധായകന് മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രണ്ട് കുര്യന് ജോസഫുമാണ് ആല്‍ബത്തിന്റെ സഹസംവിധായകര്‍. വരികള്‍ ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ ആണ്. സുനില്‍ കാര്‍ത്തികേയനാണ് ക്യാമറ. എഡിറ്റിംഗ് നിഥിന് രാജ് ആരോമല്‍.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തലില് റൊമാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞിരുന്നു. ക്യാമറയ്ക്ക് മുന്നിലാണ് ചെയ്യുന്നതെന്ന ബോദ്ധ്യം ചമ്മലുണ്ടാക്കും. സന്ധ്യയുമായി ട്രാഫിക്കില്‍ ചെയ്ത റൊമാന്റിക് സീന്‍ എന്നെ വല്ലാതെ വലച്ചു കളഞ്ഞ സീനാണ്.
ഒരുപാട് ടേക്കുകള്‍ എടുത്താണ് ലിഫ്റ്റിലെ റൊമാന്റിക് സീന്‍ പൂര്‍ത്തികരിച്ചത്. പക്ഷേ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴൊന്നും ഈ റൊമാന്റിക് സീന്‍സ് എനിക്ക് പ്രശ്നമല്ലതായി. ചെയ്യുന്നത് ജോലി ആണെന്ന് തോന്നി തുടങ്ങിയതോടെ അത്തരം ചമ്മലൊക്കെ ഇല്ലാതായി. വിനീത് ശ്രീനിവാസന് പറയുന്നു.