കനകം കാമിനി കലഹം ചിത്രത്തന്റെ ഷൂട്ടിംഗ് ഭയങ്കര ഫണ്‍ ആയിരുന്നുവെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. ചില സിനിമകള്‍ ചെയ്യുമ്പോള്‍ നമുക്ക് ഒരു അഭിമാനമൊക്കെ തോന്നും, അത്തരത്തില്‍ വളരെ സന്തോഷവും അഭിമാനവും തോന്നിയ സിനിമയാണ് കനകം കാമിനി കലഹം എന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്.
കോവിഡ് കാലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ആര്‍ക്കും അസുഖം വരാതിരിക്കാന്‍ എല്ലാവരേയും ഹോട്ടലില്‍ കയറ്റിയ ശേഷം വാതില്‍ അടച്ചു. മുഴുവന്‍ ഷൂട്ടും കഴിഞ്ഞ ശേഷമാണ് പിന്നീട് തങ്ങളെയൊക്കെ പുറത്തിറക്കിയത്. കനകം കാമിനി കലഹത്തിന്റെ ഷൂട്ടിംഗ് ഭയങ്കര ഫണ്‍ ആയിരുന്നു.
നമ്മള്‍ ഒരു പുതിയ പരിപാടി ശ്രമിച്ചു നോക്കിയതാണ്. അത് ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഇതിന് മുമ്പും പല സിനിമകള്‍ ചെയ്തു കഴിഞ്ഞപ്പോഴും ‘ശമ്പളമൊക്കെ വാങ്ങിക്കുന്നതല്ലേ കുറച്ചുകൂടി ഒന്ന് അഭിനയിച്ചൂടെ’ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്. അഭിനയിക്കുന്നത് മനസിലാകുന്നില്ല എന്നാണ് ചിലര്‍ പറയുന്നത്.
നിങ്ങള്‍ കുറച്ചു കൂടി ആക്ട് ചെയ്യണമെന്ന് ഭാര്യ വരെ പറഞ്ഞിട്ടുണ്ട്. എങ്ങനെ ആക്ട് ചെയ്യാതിരിക്കാമെന്ന് പഠിച്ച് ഒരുപാട് വര്‍ഷം ശ്രമിച്ച ശേഷമാണ് ഇങ്ങനെയെങ്കിലും ചെയ്യാന്‍ പറ്റുന്നത്. എന്നാല്‍ കനകം കാമിനി കലഹത്തില്‍ മറ്റൊരു പരീക്ഷണമാണ് നടത്തിയതെന്നും വിനയ് പറയുന്നു.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം നാളെയാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, ശിവദാസന്‍ കണ്ണൂര്‍ തുടങ്ങിയ താരങ്ങളും വേഷമിടുന്നുണ്ട്.