തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. നടന് വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1,001 രൂപ സമ്മാനം പ്രഖ്യാപിച്ച ഹിന്ദു അനുകൂല സംഘടനയായ ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്ജുന് സമ്ബത്തിനെതിരെ നവംബര്‍ 18 വ്യാഴാഴ്ച കോയമ്ബത്തൂര്‍ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്തു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506 (1) വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഭീഷണിപ്പെടുത്തിയതിന് അര്ജുന് സമ്ബത്തിനെതിരെ കേസെടുത്തു. വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1,001 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ആദരണീയനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയെയും രാജ്യത്തെയും നടന് അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്. സ്വാതന്ത്ര്യ സമര സേനാനി ദൈവത്തിരു പശുമ്ബോന് മുത്തുരാമലിംഗ തേവര് അയ്യയെയും രാജ്യത്തെയും വിജയ് സേതുപതി അപമാനിച്ചുവെന്ന് അര്ജുന് സമ്ബത്ത് ആരോപിച്ചു.
